കണ്ണൂര്‍: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വോളിബോള്‍ അക്കാദമിയിലേക്ക് (എലൈറ്റ് സ്‌കീം) +1 ക്ലാസ് ആണ്‍കുട്ടികളെ തെരഞ്ഞെടുക്കുന്നു. ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കായികതാരങ്ങള്‍ 16ന് രാവിലെ 10 മണിക്ക് തൃപ്രയാറിലുളള ടിഎസ്ജിഎ ഇന്റോര്‍ സ്റ്റേഡിയത്തില്‍ ജനന തിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ഹാജരാകേണ്ടതാണ്.
സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുന്ന കളിക്കാര്‍ 2001 ജനുവരി 1ന് ശേഷം ജനിച്ചവരും (ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയവരും) 190 സെന്റീമീറ്ററിന് മുകളില്‍ പൊക്കമുള്ളവരും, കായികക്ഷമതയുള്ളവരും (ലിബറോ ആയി തെരഞ്ഞെടുക്കുന്നതിന് 175 സെന്റീമീറ്ററിന് മുകളില്‍ പൊക്കം) ആയിരിക്കണം.
മേല്‍ പറഞ്ഞ കായിക ഇനത്തില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ജനന തിയ്യതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കായിക താരങ്ങള്‍ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്രക്കുറിപ്പില്‍ അറിയിച്ചു.
















