ഐവര്‍കാല (കൊല്ലം): പ്രിയപ്പെട്ട എം.എ. സാറിന് അന്ത്യവിശ്രമമൊരുങ്ങുന്നത് അദ്ദേഹത്തിന്റെ ജന്മനാടായ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്താണ്. പുത്തനനമ്പലം ഉടയന്‍കാവ് ജങ്ഷന് സമീപമുള്ള തറവാട്ടു വീട്ടിലേക്ക് എത്തുന്നവര്‍ക്കായുള്ള പ്രധാന റൂട്ട് വിവരങ്ങള്‍ താഴെ നല്‍കുന്നു:
പ്രധാന യാത്രാ മാര്‍ഗങ്ങള്‍:
തിരുവനന്തപുരം ഭാഗത്ത് നിന്ന്:
തിരുവനന്തപുരത്ത് നിന്ന് ദേശീയപാത വഴി വരുന്നവര്‍ക്ക് കൊട്ടിയം-ഭരണിക്കാവ് റൂട്ടില്‍ ഭരണിക്കാവ് ജങ്ഷന്‍. അവിടെ നിന്ന് ഭരണിക്കാവ്-പുത്തൂര്‍ റോഡില്‍ നെടിയവിള അമ്പലം ജങ്ഷന്‍ വഴി ഇടത്തേക്ക് തിരിഞ്ഞാല്‍ ലക്ഷ്യസ്ഥാനത്ത് എത്താം. എംസി റോഡ് വഴി എത്തുന്നവര്‍ക്ക് കൊട്ടാരക്കര-കരുനാഗപ്പള്ളി റൂട്ടില്‍ നെടിയവിള അമ്പലം ജങ്ഷന്‍. അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞാല്‍ തറവാട് വീട്ടില്‍ എത്തി. വടക്ക് നിന്ന് എംസി റോഡില്‍ അടൂരില്‍ നിന്ന് കടമ്പനാട് റോഡില്‍ കടമ്പനാട് ജങ്ഷനില്‍ നിന്ന് വടക്ക് ഭാഗത്തേക്ക് പ്രവേശിച്ചാല്‍ ലക്ഷ്യ സ്ഥാനത്ത് എത്താം.
എറണാകുളം ഭാഗത്ത് നിന്ന്:
എറണാകുളത്തുനിന്ന് ദേശീയപാത (എന്‍എച്ച് 66) വഴി കായംകുളം അല്ലെങ്കില്‍ കരുനാഗപ്പള്ളി വഴി ഭരണിക്കാവില്‍ എത്തുക. ഭരണിക്കാവില്‍ നിന്ന് ഭരണിക്കാവ്-പുത്തൂര്‍ റോഡില്‍ നെടിയവിള അമ്പലം ജങ്ഷന്‍. അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് തറവാട്ടു വീട്ടില്‍ എത്തിച്ചേരാം.
കരുനാഗപ്പള്ളി ഭാഗത്ത് നിന്ന്:
കരുനാഗപ്പള്ളിയില്‍ നിന്ന് ശാസ്താംകോട്ട വഴി ഭരണിക്കാവ്-പുത്തൂര്‍ റോഡില്‍ നെടിയവിള അമ്പലം ജങ്ഷന്‍. അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരാം.
















