Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം. സതീശന്‍byഎം. സതീശന്‍
Sep 30, 2026, 01:35 am IST
inVicharam

വാഴൂരില്‍ അദ്ധ്യാപകനായി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിനുശേഷം എം.എ. സാര്‍ ജോലി രാജിവച്ചു. അവിടെതന്നെ പ്രചാരകനായി. അക്കാലത്ത് സംഘത്തില്‍ എല്ലാവരേയും ‘ജി’ ചേര്‍ത്തായിരുന്നു വിളി. പിന്നീടത് ‘ചേട്ടനാ’ക്കി. അന്നും ഇന്നും എം.എ. സാര്‍ മാത്രം സാറായി തുടര്‍ന്നു. സംഘത്തിന്റെ ഒരേയൊരു സാര്‍.

ആയിടയ്‌ക്ക് പൂജനീയ ഗുരുജി പങ്കെടുത്ത ബൈഠക്കില്‍ വാഴൂരില്‍നിന്നെത്തിയ ചില സ്വയംസേവകരോട് അദ്ദേഹംചോദിച്ചു:

”Who brought you here?’
”കൃഷ്ണന്‍ സാര്‍”
‘What …..? Sir !
പിന്നെ ഭാസ്‌കര്‍റാവുജി വിശദീകരിച്ചുകൊടുത്തു. എം.എ. സാര്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ പ്രചാരകനാണ് എന്നൊക്കെ.

പിന്നീട് അസുഖത്തിന്റെ നാളുകളിലാണ് അസുലഭസുന്ദരമായ ശ്രീഗുരുജിയുടെ സ്പര്‍ശമറിഞ്ഞ ആ നല്ല നിമിഷങ്ങള്‍ എം.എ. സാറിന് അനുഭവപ്പെട്ടത്. ഗുരുജിയുടെ സാന്ത്വനം. ഏതൊരൗഷധത്തേക്കാളും വീര്യമുള്ളതായിരുന്നു ആ യുഗപുരുഷന്റെ സ്‌നേഹമസൃണമായ തലോടല്‍.

അപ്രതീക്ഷിതമായിരുന്നു ആ സന്ദര്‍ശനം. സാനറ്റോറിയത്തിലെ നീളമുള്ള ഹാളില്‍ അനേകം രോഗികളുടെ കൂടെയായിരുന്നു എം.എ. സാറും. ഉച്ചയൂണുകഴിഞ്ഞ് ഒന്നു മയങ്ങിയ സമയത്താണ് ഹാളിന്റെ അങ്ങേയറ്റം ഒരു കാര്‍ ബ്രേക്കിട്ടത്.

ഗുരുജി, ദത്താജി, മാന്നാര്‍ ഗോപാലന്‍ നായര്‍, പി.സി.കെ. രാജ തുടങ്ങിയവര്‍ ഹാളിലേക്ക്….. അത്ഭുതംകൊണ്ട് വിവശനായിപ്പോയി. കട്ടിലില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കേ അദ്ദേഹം തടഞ്ഞു. അവിടെ ഇരിക്കുന്നതിന് കസേരയോ മറ്റെന്തെങ്കിലുമോ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ഒരു സ്റ്റൂളാകട്ടെ കട്ടിലിനടിയിലുമായിരുന്നു. കിടന്നുകൊണ്ട് തന്നെ ആ സ്റ്റൂള്‍ മുന്നിലേക്ക് വലിച്ചിടാനുള്ള എം.എ. സാറിന്റെ ശ്രമം ഇരുകരങ്ങളാല്‍ സ്‌നേഹപൂര്‍വം തടഞ്ഞുകൊണ്ട് ആ മഹാപുരുഷന്‍ കട്ടിലിന്റെ ഓരത്തിരുന്നു. സമൂഹം ഭയത്തോടെ ദൂരെമാറിനിന്നുമാത്രം കണ്ടിരുന്ന ആ രോഗത്തെ തെല്ലും ഭയക്കാതെ ഗുരുജി എം.എ. സാറിന് ആശ്വാസംപകര്‍ന്നു. അസുഖവിവരങ്ങള്‍ അന്വേഷിച്ചു.

”നിങ്ങള്‍ നോണ്‍വെജ് കഴിക്കുമോ?” – ഗുരുജി ചോദിച്ചു.
”അങ്ങനെ നിര്‍ബന്ധമില്ല…” – ചിലമ്പിച്ച മറുപടി.
”അതുകഴിക്കണം. നിങ്ങളുടെ അസുഖത്തിന് വളരെ നല്ലതായിരിക്കും.”- തിളങ്ങുന്ന കണ്ണുകളോടെ അദ്ദേഹം എം.എ. സാറിനോട് യാത്ര പറഞ്ഞു.

ആ സന്ദര്‍ശനം സാനറ്റോറിയത്തിലെ മറ്റു രോഗികള്‍ക്ക് അത്ഭുതത്തിന് വകയുണ്ടാക്കി. കാരണം, രാവിലെ അവിടെ എത്തിയ കേരളകൗമുദി ദിനപ്പത്രത്തില്‍ ‘എം.എസ്. ഗോള്‍വള്‍ക്കര്‍ ഇന്ന് തിരുവനന്തപുരത്ത്’ എന്ന വാര്‍ത്തയും അദ്ദേഹത്തിന്റെ ചിത്രവുമുണ്ടായിരുന്നു. രാവിലെ പത്രത്തില്‍ കണ്ട അതേ മനുഷ്യനെ അടുത്തുകണ്ടപ്പോള്‍ പലര്‍ക്കും അത്ഭുതം, ആദരവ്… അങ്ങനെ തങ്ങളുടെ ‘സഹരോഗി’ ഒരു ആര്‍എസ്എസുകാരനാണെന്ന് അവരും തിരിച്ചറിഞ്ഞു.

സഹപ്രവര്‍ത്തകരോടുള്ള സ്‌നേഹനിര്‍ഭരമായ ശ്രീഗുരുജിയുടെ ഈ പെരുമാറ്റം എം.എ. സാറിന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. ഗുരുജി അത്രയേറെ വലിയ ഒരു മനസിന്നുടമയായിരുന്നു. എം.എ. സാറിന്റെതന്നെ വാക്കുകളില്‍ ‘A great soul….”

1959ല്‍ എം.എ. സാര്‍ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗിന് പോകുംവഴി തൃശ്ശിനാപ്പള്ളിയില്‍ എത്തി. അവിടെ നടക്കുകയായിരുന്ന ദ്വിതീയവര്‍ഷ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുക്കാം. ശേഷം നാഗ്പൂരിലേക്ക് പോകാം. ഇതായിരുന്നു പദ്ധതി. തൃശ്ശിനാപ്പള്ളിയില്‍ ചെന്നപ്പോള്‍ അധികാരിവിഭാഗിലെ പ്രബന്ധകായി നിയോഗിക്കപ്പെട്ടു. ഗുരുജിയുടെ കാര്യങ്ങളൊക്കെ നോക്കി. അതിനിടെ പനിപിടിച്ചു. നാഗ്പൂരില്‍ ചെല്ലുമ്പോഴേക്ക് പനി അധികരിച്ചിരുന്നു. അവിടെ ശിബിരം തുടങ്ങുന്നതല്ലേയുള്ളൂ. വൈദ്യവിഭാഗ് പ്രവര്‍ത്തനം തുടങ്ങിയിട്ടുമില്ല. കേരളത്തില്‍നിന്ന് വന്ന എം.എ. കൃഷ്ണനുവേണ്ടിയെന്നോണം വൈദ്യവിഭാഗ് തുറന്നു. മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ്… വീണ്ടും ശിബിരത്തില്‍. ചുരുക്കിപ്പറഞ്ഞാല്‍ ‘എം.എ. സാറിന് മെഡിക്കല്‍ ഒടിസിയായിരുന്നു’ എന്നത് പാട്ടായി. ശരിക്ക് രണ്ടാഴ്ചമാത്രമാണ് ഒടിസിയില്‍ പങ്കെടുത്തത്. അസഹനീയമായ ചൂട്. ചെരുപ്പിടുന്ന സ്വഭാവമുണ്ടായിരുന്നില്ല. അതൊക്കെ വല്ലാതെ വിഷമിപ്പിച്ചു.

അങ്ങനെ നാളുകള്‍ പോകെ ശ്രീഗുരുജിയെത്തി. എല്ലാവരും ഊണിന് മുന്നില്‍. അദ്ദേഹം എത്തുന്നതിനായി കാത്തിരുന്നു. വന്നപാടെ ഗുരുജി എം.എ. സാറിനടുത്തെത്തി. കണ്ണുകളിലേക്ക് സ്‌നേഹപൂര്‍വം നോക്കി. ‘How is your health?’ ആ സ്‌നേഹം ആരെയാണ് ആകര്‍ഷിക്കാത്തത്…. കീഴടക്കാത്തത്….!

1973ന് മുന്‍പാണ്. ഗുരുജിയുടെ കോഴിക്കോട് സന്ദര്‍ശനം. അവിടെ സുകൃതീന്ദ്ര കല്യാണമണ്ഡപത്തില്‍ പ്രാന്തീയതലത്തിലെ ബൈഠക് നടക്കുന്നു. ഒരു പഴയ ഇരുനില വീട്ടിലാണ് ഗുരുജിക്ക് താമസമൊരുക്കിയിരുന്നത്. എം.എ. സാര്‍ അദ്ദേഹത്തിന്റെ കാര്യങ്ങള്‍ നോക്കി അവിടെയുണ്ടായിരുന്നു. കോഴിക്കോട്ടെ ചില പ്രധാനവ്യക്തികള്‍ ഗുരുജിയെ കാണാനെത്തി. സംഘത്തിന്റെ ചില മുതിര്‍ന്ന പ്രവര്‍ത്തകരുമായി സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം അപ്പോള്‍. വന്നവര്‍ ഒരു പായ്‌ക്കറ്റ് സ്വീറ്റ്‌സ് ഗുരുജിയുടെ മുന്നിലേക്ക് വച്ചു. മുതിര്‍ന്നവരുടെ സംസാരത്തിനിടയ്‌ക്ക് നില്‍ക്കണ്ട എന്നുകരുതി എം.എ. സാര്‍ മുങ്ങി.

അല്പസമയം കഴിഞ്ഞില്ല… ഗുരുജി അന്വേഷണമായി. ‘Where is M.A. Sir? Call him” സേതുവേട്ടനാണെന്ന് തോന്നുന്നു. വന്നുവിളിച്ചു. എം.എ. സാര്‍ ചെന്നു. ഇരിക്കാന്‍ പറഞ്ഞു. മധുരം മുന്‍പിലേക്ക് നീട്ടി. ‘You take this’ ആദ്യം ഒന്നു മടിച്ചു. മറ്റാരും എടുത്തിട്ടില്ല. പിന്നെ താന്‍ മാത്രം എങ്ങനെ…. ഗുരുജി ഒരു കഷ്ണം എടുത്ത് കൈയില്‍ കൊടുത്തു.

അതായിരുന്നു അവസാനത്തെ കാഴ്ച. പിന്നീടൊരവസരം ഉണ്ടായില്ല.

Tags: Guruji GolwalkarM A KrishnanM A sirRashtreeya Swayam Sevak Sangham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം
Main Article

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Kerala

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

പുതിയ വാര്‍ത്തകള്‍

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.