തലശ്ശേരി: സ്വകാര്യ ആയുര്‍വ്വേദ ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജ്ജനായ പാനൂര്‍ സ്വദേശിനിയെ ബസ്സില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് യുവതി പാനൂര്‍ പോലീസിലാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം പാനൂരിലേക്കുള്ള സ്വകാര്യ ബസ്സില്‍ മഞ്ഞോടിയില്‍ നിന്ന് ബസ്സിന്റെ മുമ്പില്‍ കയറിയ 35കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. പാനൂരിനടുത്ത് തങ്ങള്‍പീടിക സ്വദേശിയായ ഒരു മുസ്ലീം യുവാവാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് അറിയുന്നു. പോലീസ് അന്വേഷണം നടത്തിവരികയാണ്.
















