കണ്ണൂര്‍: കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് അത്‌ലറ്റിക്ക് ട്രെയിനിങ്ങ് പദ്ധതിയിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. 2014-15, 2015-16 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 14 മുതല്‍ 23 വയസു വരെ പ്രായമുള്ള കായിക താരങ്ങളെയാണ് തെരഞ്ഞെടുക്കുന്നത്. 100, 200, 400, 600, 1500, ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ ആണ്‍ കുട്ടികള്‍ക്കും, പെണ്‍ കുട്ടികള്‍ക്കുമാണ് സെലക്ഷന്‍.
വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പെടെ ഏറ്റവും ആധുനികമായ അന്തര്‍ദേശീയ നിലവാരത്തിലുള്ള കായിക സൗകര്യങ്ങളും, പരിശീലനവും, ഉന്നത നിലവാരത്തിലുള്ള അനുബന്ധ സൗകര്യങ്ങളും കായിക താരങ്ങള്‍ക്ക് ലഭ്യമാകുന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.
താല്‍പര്യമുള്ള പുരുഷ, വനിത കായിക താരങ്ങള്‍ കായികയിനങ്ങളില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ആഗസ്ത് 17 ന് രാവിലെ 7 മണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടത്തുന്ന ട്രയല്‍സില്‍ പങ്കെടുക്കണം.
















