കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആര്‍ച്ചറി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ സബ് ജൂനിയര്‍, മിനി വിഭാഗങ്ങളിലുള്ള മത്സരങ്ങള്‍ 24 ന് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ നടക്കും. 1.1.2002 ന് ശേഷം ജനിച്ചവര്‍ മിനി വിഭാഗങ്ങളിലും 1.1.1999 ന് ശേഷം ജനിച്ചവര്‍ സബ് ജൂനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്.
ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ 20 ന് മുമ്പായി വയസ്സ് തെളിയിക്കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം സെക്രട്ടറി ഇന്‍ചാര്‍ജ്ജ്, ജോര്‍ജ്ജ് വര്‍ഗ്ഗീസ്, സാംസന്‍ ലെന്‍സ് ആന്റ് ഫ്രെയിംസ്, സ്റ്റേഡിയം കോംപ്ലക്‌സ് എന്ന വിലാസത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9895205610.
2015-16 വര്‍ഷം സംസ്ഥാന സബ്ജൂനിയര്‍, മിനി ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കണ്ണൂര്‍ ജില്ലാ ടീമംഗങ്ങളെ അനുമോദിക്കുന്ന ചടങ്ങും അന്നേദിവസം നടക്കും. 24 ന് നടക്കുന്ന ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട ജില്ലാ ടീമിനെ തെരഞ്ഞെടുക്കും. മത്സരത്തിന് രജിസ്റ്റര്‍ ചെയ്ത കായികതാരങ്ങള്‍ 24 ന് രാവിലെ 8 മണിക്ക് കണ്ണൂര്‍ പോലീസ് ഗ്രൗണ്ടില്‍ ഹാജരാകണം.
















