കണ്ണൂര്‍: കേരള പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രഥമ ജില്ലാ സമ്മേളനം 13 ന് രാവിലെ 10 മണിക്ക് പോലീസ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ മേയര്‍ ഇ.പി.ലത, എസ്പി കോറി സഞ്ജയ് കുമാര്‍ ഗുര്‍ദിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സംഘടനാ ഭാരവാഹികളായ കെ.വി.കൃഷ്ണന്‍, കെ.വി.മുഹമ്മദ് അഷ്‌റഫ്, സുരേന്ദ്രന്‍ തിരുവോത്ത്, പി.കുട്ടികൃഷ്ണന്‍, പി.രവി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















