അമ്പലപ്പുഴ: മുണ്ടിനീരിനെതിരെ ജാഗ്രത പാലിക്കണമെന്ന് തകഴി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍. കുളിര്, തലവേദന, ചെവിക്കുതാഴെ വേദന, വ്യാകുലത എന്നിവയാണ് ലക്ഷണം.
തൊണ്ടവേദനയും കഴുത്തുതിരിക്കാന്‍ പ്രയാസവും രോഗിക്ക് അനുഭവപ്പെടും. രോഗം പകരാതിരിക്കാന്‍ രോഗിയെ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.
രോഗി ഉപയോഗിക്കുന്ന സാമഗ്രികള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
















