കോന്നി: പ്രസംഗത്തിനിടെ എംഎല്‍എ യ്‌ക്കെതിരെ പരോക്ഷമായി മന്ത്രി.കാര്യമറിയാതെയാണ് മന്ത്രി പ്രസംഗിച്ചതെന്ന് കോണ്‍ഗസുകാര്‍.അടവി ടൂറിസത്തിന്റെ ഭാഗമായ പേരുവാലിയിലെ ട്രീഹട്ട് സന്ദര്‍്ശകര്‍ക്ക് തുറന്ന് കൊടുക്കുന്നത് സംമ്പന്ധിച്ച് സംസാരിച്ചപ്പോഴാണ് കോന്നിയില്‍ എല്ലാം തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതായി മന്ത്രി സൂചിപ്പിച്ചത്. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ വേണ്ടിവന്നു സന്ദര്‍ശകര്‍ക്ക് തുറന്ന് നല്‍കാന്‍. നിര്‍മ്മാണം പീര്‍ത്തീകരിക്കാതെയാണ് ഉദ്ഘാടനം നടന്നെതന്ന സൂചന ഇതിലൂടെ മന്ത്രി നല്‍കി.എം എല്‍ എ ഇല്ലാത്തതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നത് ശരിയല്ല.തെരഞ്ഞെടുപ്പിന് മുന്‍പാണ് അടവിയില്‍ ട്രീ ഹട്ട് ഉദ്ഘാടനം ചെയ്തത്.എന്നാല്‍ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്‌മയാണ് ഹട്ട് തുറന്ന് നല്‍കാന്‍ താമസം നേരിട്ടതെന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെയും,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാറും പറഞ്ഞു.ഇവിടെ വൈദ്യുതി ലഭിക്കാന്‍ താമസിച്ചതാണ് കാരണം .എന്നാല്‍ ് മന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.
















