കോട്ടയം: ഐസിഎസ്ഇ, ഐഎസ്ഇ സംസ്ഥാന സ്കൂള്‍ കലോത്സവം 10,11,12 തീയതികളില്‍ ഭരണങ്ങാനം അല്‍ഫോണ്‍സാ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. പരിപാടികള്‍ക്ക് തുടക്കം കുറിച്ച് 9ന് രാവിലെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ.സിസ്റ്റര്‍ ആന്‍സല്‍ മരിയ പതാക ഉയര്‍ത്തും.10ന് രാവിലെ 8.30ന് വിളംമ്പര ജാഥ നടത്തും.ടൗണ്‍ ചുറ്റിയാണ് ജാഥ. 11ന് രാവിലെ 9.30ന് കള്‍ച്ചറല്‍ ഫെസ്റ്റ് 2016ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
ഫാ. ജെയിംസ് മുല്ലശേരി അദ്ധ്യക്ഷത വഹിക്കും.തുടര്‍ന്ന് മോഹിനിയാട്ടം,ഫോക്ക് ഡാന്‍സ്,ഭരതനാട്യം,പ്രസംഗമത്സരം,പദ്യോച്ചാരണം,പെന്‍സില്‍ ഡ്രോയിംഗ്,കാര്‍ട്ടൂണ്‍ മത്സരം,ഗ്രൂപ്പ് ഡാന്‍സ്,സമൂഹഗാനം ലളിതഗാനം തുടങ്ങിയ ഇനങ്ങളില്‍ ജൂണിയര്‍ ,സീനിയര്‍ തലത്തില്‍ മത്സരം നടത്തും. സംസ്ഥാനത്തെ 161 സ്കൂളുകളില്‍ നിന്നായി 2000ലധികം കുട്ടികള്‍ പങ്കെടുക്കും.33 വേദികളിലായിട്ടാണ് മത്സരം അരങ്ങേറുക. 12ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപനസമ്മേനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.സമ്മാനദാനവും മന്ത്രി നിര്‍വഹിക്കും.ജോസ് പാറേക്കാട്ട് അദ്ധ്യക്ഷത വഹിക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: