കോട്ടയം: സിആര്‍പിഎഫ് പെന്‍ഷനേഴ്സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടരി ജോര്‍ജ്ജ് സി.വിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിവിധ കക്ഷിനേതാക്കള്‍ക്കും നിവേദനം നല്കി. സിആര്‍പിഎഫ് വിമുക്തഭടന്മാര് ഉള്‍പ്പെടുന്ന മുഴുവന്‍ അര്‍ദ്ധസൈനീക വിമുക്തഭടന്മാര്ക്കും സൈനീക വിമുക്തഭടന്മാര്ക്ക് അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അനുവദിക്കണം.കേന്ദ്ര ഗവണ്മെന്റിന്റെ 23.11.2012ലെ ആഫീസ് മെമ്മോറാണ്ടം പ്രകാരം മറ്റുസംസ്ഥാനങ്ങള്‍ നല്കുന്ന എല്ലാ ആനുകൂല്യങ്ങളും കേരളഗവണ്മെന്റും അനുവദിക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: