കടുത്തുരുത്തി: കാറിടിച്ച ബൈക്ക് നിറുത്തിയിട്ടിരുന്ന ലോറിക്കടിയില്‍ അകപ്പെട്ടു. ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്ചഉച്ചക്ക് 3.30 ന് കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് അപകടം. കുറുപ്പന്തറയില്‍ വര്‍ക്ഷോപ്പ് ജീവനക്കാരായ പിറവം തച്ചിലേത്ത് ജിന്‍സ് (32)പെരുവ കലമറ്റത്തില്‍ വിപിന്‍ (28) എന്നിവരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. പിന്നാലെ വന്ന മാരുതിക്കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടറിന്റെ പിന്നിലിരുന്ന ജിന്‍സ് തെറിച്ച്് റോഡിലേക്ക് വീണു. സ്കുട്ടര്‍ ഓടിച്ചിരുന്ന വിപിന്‍ സൈഡിലേക്ക് മറിഞ്ഞു വിണു. തടികയറ്റിവന്ന ലോറിയുടെ അടിയിലേക്കാണ് സ്കുട്ടര്‍ ഇടിച്ചുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: