Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ കാര്യക്ഷമമായ നടപടികള്‍ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2016, 10:29 am IST
in Malappuram

പെരിന്തല്‍മണ്ണ; ആശുപത്രി നഗരം എന്ന പേരില്‍ പ്രശസ്തമാണ് പെരിന്തല്‍മണ്ണ. തൊട്ടടുത്തുള്ള അങ്ങാടിപ്പുറമാകട്ടേ ക്ഷേത്രനഗരി എന്ന പേരിലും അറിയപ്പെടുന്നു. ഈ രണ്ടു സ്ഥലങ്ങളിലും അനുദിനം എത്തുന്നത് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ്. ഈ സ്ഥലങ്ങളില്‍ എത്തേണ്ടവര്‍ ട്രെയിന്‍ യാത്രക്ക് അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനെയും ദീര്‍ഘദൂര ബസ് യാത്രക്ക് പെരിന്തല്‍മണ്ണയെയും ആശ്രയിക്കുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് സ്ഥലങ്ങള്ക്കിടയിലാണ് ഏറ്റവും അധികം ആളുകള് യാത്ര ചെയ്യുന്നതും. കുറ്റമറ്റ ഗതാഗത സംവിധാനത്തിന്റെ ആവശ്യകത ഇവിടെ അത്യന്താപേക്ഷികമാണ് . എന്നാല്‍ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയും പെരിന്തല്‍മണ്ണ നഗരസഭയും ഇക്കാര്യത്തില്‍ വേണ്ട ജാഗ്രത പുലര്‍ത്തുന്നുണ്ടോയെന്ന് സംശയമാണ്. രണ്ടിടത്തും ഭരണചക്രം കയ്യാളുന്നത് സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷമാണ്. അതേസമയം അങ്ങാടിപ്പുറം ഉള്‍പ്പെടുന്ന മങ്കട നിയോജക മണ്ഡലവും തൊട്ടടുത്ത് പെരിന്തല്‍മണ്ണ നിയോജക മണ്ഡലവും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം ലീഗ് എംഎല്‍എമാരും. ഈ രണ്ട് പാര്‍ട്ടി നേതാക്കള്‍ക്ക് ഇടയിലുള്ള അന്തര്‍ധാര പലപ്പോഴും സജീവമാണെങ്കിലും ഈ രണ്ട് സ്ഥലങ്ങളില്‍ എത്തിപ്പെടണമെങ്കില്‍ പൊതുജനങ്ങള്‍ മൂക്ക് കൊണ്ട് ക്ഷ’വരക്കേണ്ടി വരും. പെരിന്തല്‍മണ്ണയിലെ അഴിയാക്കുരുക്കുകള് തേടിയുള്ള ജന്മഭൂമിയുടെ അന്വേഷണം തുടരുന്നു.

നഗരസഭയുടെ ഉത്തരവ്

പാഴ്‌വാക്കായി

കന്നുകാലികള്‍ റോഡിലൂടെ വിലസുന്നു

നഗരത്തില് ഉടനീളം കാണാവുന്ന കാഴ്ചയാണ് നടുറോഡിലൂടെ അലയുന്ന കന്നുകാലികള്‍. ബൈപ്പാസ് ജംഗ്ഷന്‍ മാനത്തുമംഗലം റോഡാണ് ഇവയുടെ പ്രധാന താവളം. ഊട്ടി റോഡിലെ സ്വകാര്യ ആശുപത്രി കഴിഞ്ഞുള്ള മാലിന്യ കൂമ്പാരം ഇവയുടെ പ്രധാന കേന്ദ്രമാണ്. ചിലപ്പോഴൊക്കെ പാലക്കാട് റോഡില്‍ മനഴി ബസ് സ്റ്റാന്‍ഡ് പരിസരത്തും അലഞ്ഞു തിരിയുന്ന മിണ്ടാപ്രാണികളെ കാണാം. നാലും അഞ്ചും കാലികളാണ് ഒരേ സമയം റോഡിലൂടെ വിഹരിക്കുന്നത്. ഇവ നിരന്ന് നടന്നാല്‍ തന്നെ റോഡ് ബ്ലോക്കാകും. ഏതെങ്കിലും ഡ്രൈവര്‍മാര്‍ റോഡിലിറങ്ങി ഇവയെ വകഞ്ഞ് മാറ്റിയാല്‍ മാത്രമേ മറ്റു വാഹനങ്ങള്‍ക്ക് പോലും പോകാന്‍ സാധിക്കുകയുള്ളു. പലരും ഇതിന് തയ്യാറാവുകയുമില്ല. പിന്നെ ആകെയുള്ള പ്രതിവിധി ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ഭയപ്പെടുത്തുക മാത്രമാണ്. നഗരത്തില്‍ അലഞ്ഞു തിരിയുന്ന കാലികളെ പിടിച്ചു കെട്ടണമെന്നും അല്ലാത്ത പക്ഷം അവയെ ലേലം ചെയ്യുമെന്നും നഗരസഭ നിരവധി തവണ ഉത്തരവ് ഇറക്കിയതാണ്. പക്ഷേ, ഫലം കണ്ടില്ലെന്ന് മാത്രം. കന്നുകാലികളുടെ ഉടമസ്ഥരാരെന്ന് കണ്ടെത്തി നേരില്‍ കണ്ട് വിവരം അറിയിക്കുക മാത്രമാണ് ഒരേയൊരു പ്രതിവിധി. വളര്‍ത്തുമൃഗങ്ങള്‍ ഉണ്ടാക്കുന്ന ഗതാഗതക്കുരുക്കിന്റെ കാഠിന്യത്തെ പറ്റി ഉടമസ്ഥരെ ബോധവാന്മാരാക്കണം. അല്ലാതെ പത്രക്കുറിപ്പ് ഇറക്കിയതുകൊണ്ട് മാത്രം ഈ പ്രശ്‌നം അവസാനിക്കില്ല.

മൊബൈല്‍ ഫോണും വില്ലന്‍

ആയിരം ഡ്രൈവര്‍മാര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാലും പ്രശ്‌നമില്ല, ഒരു ഹെല്‍മറ്റ് ഇല്ലാത്തവന്‍ പോലും രക്ഷപെടരുത് എന്നതാണ് ഹൈവേ പോലീസിന്റെ ആപ്തവാക്യമെന്ന് ന്യൂജന്‍ തലമുറ പറയുന്നു. ഒരു വിധത്തില്‍ അവരെ കുറ്റം പറയാനും സാധിക്കില്ല. കാരണം ട്രാഫിക് പോലീസിന്റെ കണ്‍മുന്നില്‍ പോലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നത് പെരിന്തല്‍മണ്ണയിലെ സ്ഥിരം കാഴ്ചയാണ്. പ്രധാനമായും സ്വകാര്യ വാഹന ഡ്രൈവര്‍മാരാണ് ഇക്കാര്യത്തില്‍ മുന്നില്‍. ആഡംബര വാഹനം ഓടിക്കുന്നവരാണെങ്കില്‍ പറയുകയും വേണ്ട. പെരിന്തല്‍മണ്ണ നഗരത്തില്‍, നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ എടുക്കുന്നതിന് മാത്രം രണ്ട് പോലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോരാത്തതിന് ഹൈവേ പോലീസ് വക ചെക്കിംഗ് വേറെയും. ഇത്രയൊക്കെയാണെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ രക്ഷപ്പെടുകയാണ്.

അനധികൃത പാര്‍ക്കിംഗിനെതിരെ വ്യാപാരികള്‍ രംഗത്ത്

അനധികൃത പാര്‍ക്കിംഗിനെതിരെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഷോപ്പിംഗ് മാളിലെ വ്യാപാരികള്‍ രംഗത്ത്. ദീര്‍ഘദൂര യാത്രക്കാര്‍ അവരുടെ വാഹനങ്ങള്‍ സെക്യൂരിറ്റി ജീവനക്കാരന്റെ കണ്ണ് വെട്ടിച്ച് മാളുകളില്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം ഇവിടെക്ക് വരുന്ന ആവശ്യക്കാര്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ലഭിക്കാതെ പോകുകയും അത് മൂലം വ്യാപാരത്തില്‍ വന്‍ നഷ്ടവും വരുന്നതായി വ്യാപാരികള്‍ ആരോപിക്കുന്നു. വരും ദിവസങ്ങളില്‍ സൂക്ഷ്മ നിരീക്ഷണം നടത്തുകയും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാപാരികളും ഷോപ്പിംഗ്മാള്‍ മേനേജ്‌മെന്റും അറിയിച്ചു. പാറ്ക്കിംഗ് സൗകര്യം ഒരുക്കുന്നതിലെ നഗരസഭയുടെ അനാസ്ഥയെ പറ്റി ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത് ദിപ്കെ, അശുതോഷ് രങ്ക എന്നിവര്‍ (ഇടത്ത്)
India

വിദ്യാര്‍ത്ഥികളോട് മടങ്ങിപ്പോകാന്‍ സിജെപി പ്രഖ്യാപിച്ചതോടെ വിദ്യാര്‍ത്ഥികളുടെ നേതാവ് ചമഞ്ഞ് മോദിയെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മോഹം പാളി

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

India

പാറ്റകൾ ആരായി ? ധർമ്മേന്ദ്രപ്രധാൻ രാജി വച്ചത് രാഹുലിന്റെ വിജയമാണെന്ന് കോൺഗ്രസ് ; മോദി രാജി വയ്‌ക്കുമെന്ന രാഹുലിന്റെ സ്വപ്നം പൊളിഞ്ഞു

Entertainment

റോഷൻ മാത്യുവിന്റെ ത്രില്ലർ ‘ഉയിർ’ ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

പുതിയ വാര്‍ത്തകള്‍

എവിടെയോ ഒരു വശപ്പിശക്; സമരം വിജയിച്ചപ്പോഴും ആക്ടിവിസ്റ്റ് വാങ്ചുകിന് നന്ദി പറയാതെ അഭിജിത് ദിപ്കെ

എനിക്ക് ലജ്ജ തോന്നുന്നു ,രാമനോടും ഹനുമാനോടും നീതി പുലർത്താനായില്ല തെറ്റ്’; മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പുറത്ത്

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.