ചേര്‍ത്തല: സത്യം പറഞ്ഞതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് വിവാദം ചൂട് പിടിക്കുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീട് പോളിച്ചു എന്ന് പറഞ്ഞ് കള്ള കേസ് നല്‍കിയതിന് എതിരെ കോടതിയില്‍ സത്യം പറഞ്ഞതിന് തണ്ണിര്‍മുക്കം വടക്ക് ലോക്കല്‍ കമ്മറ്റിക്ക് കിഴിലെ വെള്ളിയാകുളം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെയാണ് നടപടി.
പാര്‍ട്ടി ഭരിക്കുന്ന ബാങ്കിലെ ജിവനക്കാരന്‍ കൂടിയായ ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ നടപടിയെടുക്കണമെന്ന് ബ്രാഞ്ച് കമ്മറ്റി തിരുമാനം ഇന്ന് ചേരുന്ന ലോക്കല്‍ കമ്മറ്റി ചര്‍ച്ചക്ക് വിട്ടിരിക്കുകയാണ്. 2011ലാണ് ഇടതു രൂത്തില്‍ രാധയുടെ വീട് അക്രമിച്ചു എന്ന് കാണിച്ച് ചേര്‍ത്തല പോലിസില്‍ രാധ പരാധി നല്‍കിയത് ഇവര്‍ വനിത കമ്മിഷനിലും പരാതി നല്‍കിയിരുന്നു.
പോലിസില്‍ നല്‍കിയ പരാതിയിലെ പ്രതികള്‍ അല്ല വനിത കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ കാണിച്ചിരുന്നത്. അത് തന്നെ പരാതി വ്യാജം എന്ന് തെളിഞ്ഞിരുന്നു. തെട്ട് അടുത്ത വിട്ടിലെ അള്‍ക്കാര്‍ ആരും തന്നെ ഇവരുടെ വീട് ആക്രമിക്കുന്നത് കണ്ടതും ഇല്ല.
പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ബ്രഞ്ച് സെക്രട്ടറി കേസില്‍ സാക്ഷിയായത്. എന്നാല്‍ കളളകേസാണ് എന്ന് അറിഞ്ഞ് കഴിഞ്ഞ ദിവസം കോടതിയില്‍ ഇയാള്‍ സത്യം വെളിപ്പെടുത്തുകയായിരുന്നു. ഇത് പാര്‍ട്ടി നേതാക്കളെ വിറളി പിടിപ്പിക്കുകയായിരുന്നു.
















