ആലപ്പുഴ: ഇട്ടി അച്യുതന്‍ സ്മാരകം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ജെ. മഹാദേവന്‍ മുഖ്യമന്ത്രിക്കും ധനകാര്യ, സംസ്‌ക്കാരിക മന്ത്രിമാര്‍ക്കും നിവേദനം നല്‍കി.
ഭാരതീയ സസ്യശാസ്ത്ര വിജ്ഞാനത്തെ വിശ്വോത്തരമെത്തിച്ച തപസ്വിയാണ് ഇട്ടി അച്യുതന്‍. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്ര ഗ്രന്ഥം രചിക്കാന്‍ അഞ്ഞൂറിലധികം ആയൂര്‍വേദ സസ്യങ്ങളെ കുറിച്ചുള്ള അറിവ് പകര്‍ന്ന് നല്‍കിയതും ഇദ്ദേഹമാണ്. എന്നാല്‍ വരും തലമുറ അറിയാന്‍ സാധിക്കുന്ന ഒരു കുര്യാല അല്ലാതെ മറ്റൊരു അവശേഷിപ്പും ഇന്നില്ല,
ഈ സാഹചര്യത്തില്‍ ഇട്ടി അച്യുതന്റെ വകയായുള്ള ഭൂമിയും കുര്യാലയും സംരക്ഷിക്കുകയും, പൈതൃക ടൂറിസത്തില്‍ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
















