കണ്ണൂര്‍: സര്‍വ്വ ശിക്ഷ അഭിയാന്‍ കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയുടെ ആഭിമുഖ്യത്തില്‍ 2016- 17 വര്‍ഷത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന അംഗന്‍വാടി മുതല്‍ 8-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് 27 മുതല്‍ കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സിയില്‍ രാവിലെ 9.30 മുതല്‍ 1 മണിവരെ നടക്കും. 27ന് ശ്രവണ വൈകല്യം ( സംസാര വൈകല്യം), 28 ന് ബുദ്ധി പരിമിതി (പഠനവൈകല്യം, ഓട്ടിസം, മാനസിക വൈകല്യം), 30 ന് കാഴ്ചവൈകല്യം എന്നീ ക്യാമ്പുകള്‍ നടക്കും. ഉപകരണം മാറ്റി വാങ്ങേണ്ട കുട്ടികളും, പുതുതായി വൈദ്യപരിശോധനയില്‍ പങ്കെടുക്കേണ്ട കുട്ടികളും, കണ്ണട ആവശ്യമുള്ള കുട്ടികളും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ബി പി ഒ അറിയിച്ചു.
















