കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷം പ്രതീക്ഷിക്കുന്ന 76.28 കോടി രൂപയുടെ അടങ്കലിന് 220 പ്രൊജക്ടുകളാണ് കരട് പദ്ധതിയില്‍ നിര്‍ദേശിച്ചിട്ടുള്ളത്. പൊതുവിഭാഗത്തില്‍ 253894000 രൂപ, പ്രത്യേക ഘടക പദ്ധതി-5,55,13,000 രൂപ, പട്ടിക വര്‍ഗ ഉപ പദ്ധതി- 1,74,29,000 രൂപ എന്നിങ്ങനെ വികസന ഫണ്ടായി ആകെ 32,68,36,000 രൂപയാണ് പ്രതീക്ഷിക്കുന്നത്. മെയിന്‍്‌റനന്‍സ് ഗ്രാന്റ് ഇനത്തില്‍ റോഡ് വിഭാഗത്തില്‍ 31,87,79,000 രൂപ, റോഡിതരം 7,13,54,000 രൂപ, തനത് ഫണ്ട് 4,59,00,000 രൂപ എന്നിങ്ങനെ ആകെ 76,28,69,000 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്.
















