ഇരിട്ടി: സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ 2016 17 വര്‍ഷത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് കീഴൂര്‍ ബിആര്‍സിയില്‍ വെച്ച് നടന്നു. ക്യാമ്പ് ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി. അശോകന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ പി.രഘു അദ്ധ്യക്ഷത വഹിച്ചു. ബിപിഒ ജോസഫ് സ്വാഗതവും ഗീതമ്മ ജോസഫ് നന്ദിയും പറഞ്ഞു. ക്യാമ്പില്‍ 150 തോളം കുട്ടികള്‍ പങ്കെടുത്തു.
















