പിലാത്തറ: സാമൂഹ്യനീതി വകുപ്പിന്റെ കൊച്ചുകുട്ടികള്‍ക്കുള്ള അങ്കണപ്പൂമഴ ബാലപാഠപുസ്തകം അറത്തില്‍ അങ്കണവാടിയില്‍ വിതരണം ചെയ്തു. ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പി.പ്രഭാവതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ കെ.പി.കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.പ്രജിന, കെ.വി.ഓമന, കെ.വി.ദാമോദരന്‍, കെ.മധു, എം.രമണി, ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
















