കണ്ണൂര്‍: കണ്ണൂരിലെ കലാ-സാംസ്‌ക്കാരിക കൂട്ടായ്‌മയായ ക്രിയേറ്റീവ് സൈക്കിള്‍ ഏര്‍പ്പെടുത്തിയ പ്രഥമ സൈക്കിള്‍ ലിറ്ററി അവാര്‍ഡ് വിതരണം കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്നു. പുരസ്‌കാര ജേതാക്കളായ ഇ.എം.ഹാഷിം, ഡോ.മനോജ് വെളളനാട് എന്നിവരെ നോവലിസ്റ്റ് എം.മുകുന്ദന്‍ ആദരിച്ചു. ചലച്ചിത്ര സംവിധായകന്‍ എം.മോഹനന്‍ മുഖ്യതിഥിയായിരുന്നു. ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്, വി.എസ്.അനില്‍കുമാര്‍ സി.ഇ.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സൂഫി-ഗസല്‍ സായാഹ്നവും നടന്നു.
















