പാനൂര്‍: പ്രിസം സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ ഉന്നതവിജയികളെ അനുമോദിച്ചു.—മെഡിക്കല്‍ എഞ്ചിനിയറിംഗ്, പ്ലസ്ടു, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയാണ് ഇന്നലെ പാനൂര്‍ പിആര്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അനുമോദിച്ചത്.—പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.—മുന്‍മന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു.—ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.ഇ.—കുഞ്ഞബ്ദുളള, എ.അശോകന്‍, പാനൂര്‍ നഗരസഭാ’ വൈസ്‌ചെയര്‍മാന്‍ പത്മനാഭന്‍മാസ്റ്റര്‍, കെ.പി.എ.റഹീം, കെ.പി.സഞ്ജീവ്കുമാര്‍, വി.സുരേന്ദ്രന്‍, വി.കെ.കുഞ്ഞിരാമന്‍, രാജുകാട്ടുപുനം, ഇ.ഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.—വി.പി.നാണു മാസ്റ്ററെ ഗുരുശ്രേഷ്ഠാ അവാര്‍ഡ് നല്‍കി ആദരിച്ചു.—
















