ഇരിക്കൂര്‍: സിബ്ഗ ഫെസ്റ്റ് 2016നോട് അനുബന്ധിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഇരിക്കൂര്‍ സിബ്ഗ കോളേജില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കും വിദ്യാര്‍ത്ഥികള്‍ക്ക് സാലഡ് വിഭവങ്ങളിലും പൊതുജനങ്ങള്‍ക്ക് മെയിന്‍ ഡിഷിലും മത്സരിക്കാവുന്നതാണ്. മെയിന്‍ഡിഷ് മത്സരത്തില്‍ 5000, 3000, 1000 രൂപ വീതവും സാലഡ് ഇനത്തില്‍ 3000, 2000, 1000 രൂപ വീതവും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് നല്‍കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 8113096660, 9605675555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
















