ശ്രീകണ്ഠാപുരം: പൊടിക്കളം-മടമ്പം-പാറക്കടവ് റോഡിന്റെ പണി ഉടനെ ആരംഭിക്കണമെന്ന് മടമ്പം മേരിലാന്റ് ഹൈസ്‌കൂള്‍ മാനേജര്‍ ഫാ.ജോര്‍ജ് കപ്പു കാലായില്‍, ഹെഡ്മാസ്റ്റര്‍ കെ.ബിനോയ് എന്നിവര്‍ ആവശ്യപ്പെട്ടു. സൈക്കിളില്‍ സ്‌കൂളിലേക്കു വരുന്ന കുട്ടികള്‍ കുഴി നിറഞ്ഞ വഴിയില്‍ സ്ഥിരമായി അപകടത്തില്‍പ്പെടുന്നതായും ഇതു മൂലം കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. കാല്‍നടയാത്രക്കാര്‍ക്കു പോലും തകര്‍ന്ന റോഡ് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. അധികൃതര്‍ എത്രയും പെട്ടെന്ന് ഈ കാര്യത്തില്‍ ഇടപെടണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
















