Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരില്‍ റെഡ്‌ക്രോസ് ഓഫീസ് അടച്ച് പൂട്ടി; നീക്കത്തിനു പിന്നില്‍ ആരോഗ്യ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2016, 10:00 pm IST
inKannur

കണ്ണൂര്‍: വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ കണ്ണൂരിലെ ഓഫീസ് റവന്യു അധികൃതര്‍ അടച്ചുപൂട്ടി. കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഓഫീസാണ് കഴിഞ്ഞ ദിവസം എഡിഎമ്മിന്റെ സാന്നിധ്യത്തില്‍ അടച്ചുപൂട്ടിയത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് അടച്ചുപൂട്ടിയതെന്നാണ് എഡിഎം നല്‍കുന്ന വിശദീകരണം. ജില്ലാ കലക്ടറാണ് റെഡ്‌ക്രോസിന്റെ അതത് ജിലകളിലെ പ്രസിഡണ്ട്. റെഡ്‌ക്രോസിന്റെ ഔദ്യോഗിക മെമ്പര്‍മാര്‍ ചേര്‍ന്ന് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഭരണസമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കലക്ടര്‍ക്ക് പൂര്‍ണ്ണ ചുമതല നല്‍കിയിരിക്കുകയാണ്. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി സുനില്‍ സി കുര്യന്‍ ചെയര്‍മാനായ സംസ്ഥാന സമിതിയെ നേരത്തെ തന്നെ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് ജില്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനം മരവിപ്പിക്കുന്നത്. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് മറ്റ് ജില്ലകളില്‍ നേരത്തെ തന്നെ റെഡ്‌ക്രോസിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അഴിമതിരഹിതമായ മികച്ച യൂനിറ്റുകളിലൊന്നാണ് കണ്ണൂര്‍ റെഡ്‌ക്രോസെന്നാണ് ഭാരവാഹികള്‍ പറയുന്നത്. പ്രത്യേകിച്ച് സാമ്പത്തിക ക്രമക്കേടുകളൊന്നും തന്നെ ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല. റെഡ്‌ക്രോസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തെ തന്നെ മരവിച്ചിരുന്നു. നിലവിലുള്ള ഭാരവാഹികളില്‍ ആരും തന്നെ ഏതെങ്കിലും തരത്തിലുള്ള വേതനം കൈപ്പറ്റിക്കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്. കേവലം 5000 രൂപ ഹോണറേറിയം കൈപ്പറ്റുന്ന ഒരു ജീവനക്കാരന്‍ മാത്രമേ റെഡ് ക്രോസിന്റെ ഓഫീസിലുള്ളു.

എന്നാല്‍ ഇപ്പോള്‍ ഓഫീസ് കൂടി അടച്ചുപൂട്ടിയതോടെ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റെഡ് ക്രോസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോം നഴ്‌സിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷിച്ചിരിക്കുന്നത് ഓഫീസിലാണ്. സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ഹോംനഴ്‌സുമാര്‍ ജോലി ചെയ്യുന്ന വീടുകളുമായി ബന്ധപ്പെടുന്നതും ഓഫീസ് കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടിയതോടെ ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലായി. ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങളുണ്ടാവുകയോ അവധിയെടുത്ത് വീട്ടില്‍ പോവുകയോ വേണമെങ്കില്‍ പകരം സംവിധാനമൊരുക്കുന്നത് ഓഫീസില്‍ നിന്നാണ്. റെഡ്‌ക്രോസിന്റെ കീഴില്‍ നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സിന്റെ പ്രവര്‍ത്തനവും താളംതെറ്റിയ നിലയിലാണ്. പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന മഴക്കാലത്ത് എല്ലാ വര്‍ഷവും നടത്താറുള്ള മെഡിക്കല്‍ ക്യാമ്പുകളും മറ്റ് ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. കേരളത്തിലെ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചതിന് പിന്നില്‍ ചില രാഷ്‌ട്രീയ മാനങ്ങള്‍ കൂടിയുണ്ടെന്നാണ് സൂചന. പതിനാല് ജില്ലകളിലും റെഡ്‌ക്രോസിന്റെ ഭരണം പിടിച്ചെടുക്കാനുള്ള സിപിഎമ്മിന്റെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴുള്ള നീക്കം. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇപ്പോള്‍ ഇതിന് നേതൃത്വം നല്‍കുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലും ശിശുക്ഷേമസമിതിയും പിടിച്ചെടുത്തതുപോലെ റെഡ്‌ക്രോസിന്റെ പ്രവര്‍ത്തനവും പിടിച്ചെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സ്വീകരിക്കുന്ന പ്രതികാരനടപടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.