തലശ്ശേരി: പെരിങ്ങാടി മമ്മിമുക്കിലെ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ സിദ്ധിക്കിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി കൂത്തുപറമ്പ് കോട്ടയംപൊയില്‍ സ്വദേശിയായ യൂസഫിനെ പോലീസ് ഇന്ന് കസ്റ്റയില്‍ വാങ്ങും. തുടര്‍ന്ന് പ്രതിയെ സംഭവ സ്ഥലത്തും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തും.
















