കണ്ണൂര്‍: സിപിഎം അക്രമത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ടിന് പരിക്കേറ്റു. യുവമോര്‍ച്ച അഴീക്കോട് മണ്ഡലം പ്രസിഡണ്ട് ചിറക്കല്‍ പൗര്‍ണമിയില്‍ എം.അര്‍ജുന്‍ (26) നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം 7 മണിയോടെ കൊറ്റാളിയില്‍ വെച്ചാണ് അക്രമം നടന്നത്. കൊറ്റാളി ജംഗ്ഷനില്‍ വെച്ച് ഒരു സംഘം സിപിഎമ്മുകാര്‍ അകാരണമായി അര്‍ജുനെ അക്രമിക്കുകയായിരുന്നു. പരിക്കേറ്റ അര്‍ജുനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ പരാതിനല്‍കി.
















