കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ വെള്ളം ലഭ്യമല്ലാത്തതിനാല്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ചു. ഇന്നലെയാണ് ഹോസ്റ്റലില്‍ വെള്ളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കുട്ടികള്‍ ക്ലാസ് ബഹിഷ്‌കരിച്ചത്. ഹോസ്റ്റലില്‍ കുഴല്‍ കിണര്‍ വെള്ളവും കിണര്‍ വെള്ളത്തിനും പുറമെ വാട്ടര്‍ അതോരിറ്റി വെള്ളവും ലഭ്യമായിരുന്നു. രാത്രി 9 മണി മുതല്‍ 12 വരെ മൂന്ന് മണിക്കൂറാണ് വാട്ടര്‍ അതോരിറ്റി വെള്ളം ലഭിക്കുക. ഈ സമയത്ത് ലഭിക്കുന്ന വെള്ളടാങ്കില്‍ സംഭരിക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസം വൈദ്യുതി കണക്ഷന്‍ തകരാറിലായതോടെ വാട്ടര്‍ അതോറ്റി വെള്ളം ഹോസ്റ്റലില്‍ ലഭ്യമായിരുന്നില്ല. ഈ വെള്ളമാണ് കുട്ടികള്‍ കുടിക്കുന്നതിനും മറ്റ് ആവശ്യത്തിനും ഉപയോഗിച്ചിരുന്നത്. പഴയ വാട്ടര്‍ അതോരിറ്റി കണക്ഷന് ലീക്കും മറ്റ് പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വരെ ആവശ്യത്തിന് വെള്ളം ലഭ്യമല്ലാത്ത പ്രശ്‌നവും നിലവിലുണ്ടായി. ഈ സമയത്താണ് സ്‌കൂള്‍ അധികാരികളും പിടിഎയും ജില്ലാ കലക്ടറെ സമീപിച്ച് പുതിയ കണക്ഷന്‍ സ്ഥാപിച്ചത്. കുഴല്‍ കിണറിലെ വെള്ളത്തില്‍ ഇരുമ്പ് അംശം അമിതമായതിനാല്‍ കുടിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പിടിഎയുടെ വിശദീകരണം.
















