
തളിപ്പറമ്പ്: മാധവ സ്മൃതി സേവാട്രസ്റ്റ് ഉന്നത വിജയികള്‍ക്കുളള എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു. തളിപ്പറമ്പ് വിവേകാനന്ദ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍സി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.വി.എം. ബാലകൃഷ്ണന്‍ നമ്പീശന്‍ ഉദ്ഘാടനവും തളിപ്പറമ്പിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരായ കടച്ചി കണ്ണന്‍ ,അച്ചുത വാരിയര്‍ എന്നിവര്‍ ജില്ലയിലെ ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയത്തിലെ തെരഞ്ഞെടുക്കപ്പെട്ട 24 വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തത്.
















