വൈക്കം: താലൂക്ക് എന്‍എസ്എസ് യൂണിയന്റെ 2016 17 വര്‍ഷത്തെ ബജറ്റില്‍ യൂണിയന് ആസ്ഥാനത്ത് മന്നം ടവര്‍ നിര്‍മ്മിക്കാന്‍ ഒരു കോടി രൂപയുടെ പദ്ധതി. സമ്മേളനത്തില്‍ യൂണിയന് പ്രസിഡന്റ് ഡോ. സി.ആര്.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. 1,92,75,050 രൂപ വരവും 1,92,54,375 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് യൂണിയന് സെക്രട്ടറി കെ.വി.വേണുഗോപാല്‍ അവതരിപ്പിച്ചു. കാട്ടാമ്പാക്ക് കിഴക്കുംഭാഗം കരയോഗംസ്ഥലത്ത് എം.എസ്.നാരായണന് നായര്‍ സ്മാരകം നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മ്മാണം, ദുരിതാശ്വാസം, പെന്ഷന്, എന്‍ഡോവ്മെന്റ്, സ്കോളര്‍ഷിപ്പ്, പ്രകൃതിക്ഷോഭം, ആധ്യാത്മിക പഠനകേന്ദ്രം, എച്ച്.ആര്.സെന്റര്‍ പ്രവര്‍ത്തനം, വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതി, സ്വയംസഹായസംഘം, കരയോഗമന്ദിര നിര്‍മ്മാണത്തിന്റെ ഗ്രാന്റ്, കലാസാംസ്കാരിക പരിപാടികള്‍ തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്കും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് എസ്.മധു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എന്‍.ജി.ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. യൂണിയന് പഞ്ചായത്ത് കമ്മിറ്റിയംഗങ്ങള്‍, എന്‍എസ്എസ് പ്രതിനിധിസഭാംഗങ്ങള്‍, താലൂക്കിലെ 97 കരയോഗങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: