തലശ്ശേരി: വിശ്വഹിന്ദു പരിഷത്ത് കണ്ണൂര്‍ ജില്ലാ സമ്മേളനം തലശ്ശേരി മാതാ അമൃതാനന്ദമയീ മഠത്തില്‍ നടന്നു. പാനൂര്‍ രാഘവന്റെ അധ്യക്ഷതയില്‍ തലശ്ശേരി അമൃതാനന്ദമയീ മഠാധിപതി ബ്രഹ്മചാരി പ്രജിത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എസ്‌ജെആര്‍ കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. വടകര ശ്രീധരന്‍, കെ.ടി.കെ. രാഗേഷ്, ടി.എ.ലതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















