കുറവിലങ്ങാട്; കോട്ടയം എറണാകുളം റോഡില്‍ കാണക്കാരി പനാമ കവലയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 6.30 തോടെയായിരുന്നു അപകടം. സംഭവത്തില്‍ പരിക്കേറ്റ പട്ടിത്താനം പാറപ്പുറത്ത് വീട്ടില്‍ ഡോ ജോര്‍ജ്(63), ഓട്ടോഡ്രൈവര്‍ കാണക്കാരി മുല്ലയ്‌ക്കല്‍ അജി (33) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂണിവേഴ്‌സിറ്റിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് അപകടം ഉണ്ടായത.് മദ്യലഹരിയില്‍ വാഹനം ഓടിച്ച് അപകടം സൃഷ്ടിച്ചതിന് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എറണാകുളത്തേക്കുപോവുകയായിരുന്ന വാനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ക്കെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു.
















