Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുഴി ഒഴിയാത്ത റോഡുകള്‍; പ്രഖ്യാപനങ്ങള്‍ മുറപോലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2016, 08:18 pm IST
in Alappuzha

ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി പ്രഖ്യപനങ്ങള്‍ നിരവധി നടത്തുന്നുണ്ടെങ്കിലും ദേശീയപാതയിലെയും ഇടറോഡുകളിലെയും കുഴികള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്നു. ചില സ്ഥലങ്ങളില്‍ റോഡില്ല, കുഴികള്‍ മാത്രമെയുള്ളുവെന്നതാണ് അവസ്ഥ.

ഒരു പക്ഷെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ റോഡുകളിലാണ് ഏറ്റവും കൂടുതല്‍ കുഴികളുള്ളത്. ടാറിങില്ലാത്ത ദേശീയപാതയെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും അത്ഭുതം തോന്നുമെങ്കിലും ആലപ്പുഴക്കാരെ സംബന്ധിച്ച് ഇതൊരു പുതുമയല്ല.

ആഴ്ചകളായി ഇത്തരത്തിലെ ദേശീയപാതയിലൂടെ സഞ്ചരിക്കുന്നതിനാല്‍ ആലപ്പുഴക്കാര്‍ ഇതുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. ദേശീയപാതയില്‍ ആലപ്പുഴ ജില്ലയിലെ ഓച്ചിറ മുതല്‍ അരൂര്‍ വരെയുള്ള റോഡില്‍ 5,000ത്തോളം കുഴികളുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി തന്നെ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറയുകയും ഇത് അറ്റകുറ്റപണികള്‍ നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും ദേശീയപാതയുടെ ശോച്യാവസ്ഥ രൂക്ഷമാകുകയാണുണ്ടായത്.

പാളികളായി ടാറിങ് ഇളകി പോയതുമൂലം രൂപപ്പെട്ട കുഴികള്‍ വലിയ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തുകയാണ്. വെയിലായാല്‍ തകര്‍ന്ന റോഡില്‍ ചിതറിത്തെറിച്ച ക്രഷ് മെറ്റിലില്‍ നിന്നുമുയരുന്ന പൊടി യാത്രക്കാര്‍ക്ക് ഭീഷണിയാകുമ്പോള്‍ മഴ പെയ്താല്‍ വെള്ളം നിറഞ്ഞ കുഴികളാണ് യാത്രക്കാരെ വലയ്‌ക്കുന്നത്.

പലപ്പോഴും കുഴി ഒഴിവാക്കുന്നതിനായി വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിടിച്ച് അപകടങ്ങളുമുണ്ടാകുന്നുണ്ട്. കുഴികളിലേക്ക് ഇറങ്ങി വലിയ വാഹനങ്ങള്‍ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ തട്ടിയ സംഭവങ്ങളും നിരവധിയാണ് സമീപകാലത്ത് ദേശീയപാതയിലുണ്ടായിരുന്നത്.

റോഡില്‍ നിന്നുയരുന്ന പൊടിയും ചെറു കുഴികളും ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് ഏറെ ഭീഷണിയുയര്‍ത്തുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മെറ്റില്‍ പൊടി പറന്ന് കണ്ണില്‍ വീഴുന്നതുമൂലം പലര്‍ക്കും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ട്.

റോഡിലെ കുഴികള്‍ മൂലം വാഹനങ്ങള്‍ തകരാറിലാകുന്നതുമൂലം പല ടാക്‌സി വാഹനങ്ങളും സമാന്തര റോഡുകളെ ആശ്രയിക്കുകയാണ്. ഇത് ഇടറോഡുകളെയും തകര്‍ക്കുന്നു.ദേശീയപാതയിലെ ജങ്ഷനുകളിലെ നവീകരണത്തിന്റെ പേരില്‍ ആഴ്ചകളോളം വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രി മുതല്‍ കൈതവന ജങ്ഷന്‍ വരെയുള്ള സുഭാഷ് ചന്ദ്രബോസ് റോഡും തകര്‍ന്ന് തുടങ്ങി.

ചുരുക്കത്തില്‍ ആലപ്പുഴ ജില്ലയിലെ റോഡുകളിലൂടെയുള്ള യാത്ര നരകതുല്യമാണ്. ജില്ലക്കാരനായ പൊതുമരാമത്ത് മന്ത്രിക്കും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവയവദാനത്തിനായി എംപിമാരുടെയും എംഎല്‍എമാരുടെയും പേരിൽ വ്യാജ രേഖ; കൊച്ചിയിൽ മൂന്നുപേർ കസ്റ്റഡിയിൽ

'വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026ല്‍ ഭാരതത്തെ പ്രതിനിധീകരിക്കാന്‍ അര്‍ഹത നേടിയ കൊല്ലം സ്വദേശികള്‍ നിയുക്ത എംഎല്‍എ വിഷ്ണു മോഹനൊപ്പം
Kerala

വേള്‍ഡ് മാസ്റ്റേഴ്‌സ് പവര്‍ ലിഫ്റ്റിംഗ് ഗെയിംസ് 2026; ഭാരതത്തെ പ്രതിനിധീകരിക്കാന്‍ കൊല്ലം സ്വദേശികള്‍

Kerala

തഴവ ശ്രീകൃഷ്ണസ്വാമീ ക്ഷേത്രഭൂമി സംരക്ഷണഭിത്തി കെട്ടാനുള്ള ശ്രമം തടഞ്ഞു; പിന്നില്‍ എസ്ഡിപിഐ-കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സംഘടനകള്‍

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

പുതിയ വാര്‍ത്തകള്‍

വേ ഫെംഗെ, ലി ഷാങ്ഫു

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.