നീരേറ്റുപുറം ടൂറിസം ജലമേള പ്രവര്‍ത്തന യോഗം ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിക്കുന്നു
എടത്വ: നീരേറ്റുപുറം ജലോല്‍സവ സമിതിയുടെ നേതൃത്വത്തില്‍ നീരേറ്റുപുറം ടൂറിസം ജലമേള ആഗസ്റ്റ് 20 ന് നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ നടക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന യോഗം ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ടൂറിസം ജലമേള നാടിന്റെ സാംസ്‌കാരിക, സാമ്പത്തിക പുരോഗതിക്ക് ആക്കം കൂട്ടുമെന്നും കേരളത്തിന്റെ തനതായ സംസ്‌കാരം ലോകം മുഴുവന്‍ എത്തിക്കാന്‍ ടൂറിസം വള്ളകളികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജലോല്‍സവ സമിതി പ്രസിഡന്റ് റജി ഏബ്രഹാം അധ്യക്ഷത വഹിച്ചു.
എ.ജെ. രാജന്‍ ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റുമാരായ മാത്തുകുട്ടി ഈപ്പന്‍, ഷിബു വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, പഞ്ചായത്ത് അംഗങ്ങളായ ലാലി അലക്‌സ്, അജിത്ത്കുമാര്‍ പിഷാരത്ത്, നന്ദകുമാര്‍, റിന്‍സണ്‍, ബാബു വലിയവീടന്‍, പ്രകാശ് പനവേലി, ചെറുവള്ള അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. കുഞ്ഞുമോന്‍, വി.കെ. കുഞ്ഞുമോന്‍, എം.കെ. ഗോപാലകൃഷ്ണന്‍, കെ.സി. ബേബി, കെ.ജെ. മാത്യു, ബാബു വര്‍ഗീസ്, പി.വി. ഉത്തമന്‍, ടോഫി കണ്ണാറ, മാത്യു കണ്ടത്തില്‍, ജോജി വൈലപ്പള്ളി, പ്രസാദ് തോട്ടുകടവില്‍ എന്നിവര്‍ പ്രസംഗിച്ചു.
















