Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

രോഗികള്‍ക്ക് മംഗളുരുവിലെ സ്വകാര്യ ആശുപത്രികള്‍ ആശ്രയം ജില്ലയില്‍ രക്തഘടകവിഭജന യൂണിറ്റ് സ്ഥാപിക്കല്‍ നടപടി വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2016, 11:24 am IST
inKasargod

കാഞ്ഞങ്ങാട്: ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തഘടക വിഭജന യൂണിറ്റ് സ്ഥാപിക്കല്‍ നടപടി വൈകുന്നത് ഡെങ്കിപ്പനി ഉള്‍പ്പടെയുളള രോഗികളെ പ്രതികൂലമായി ബാധിക്കുന്നു. കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവടങ്ങളില്‍ രക്തഘടക വിഭജന യൂണിറ്റ് നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കാനുളള ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താത്തതു യൂണിറ്റ് സ്ഥാപിക്കല്‍ നടപടിക്ക് കാലതാമസം നേരിട്ടു. കെട്ടിട സൗകര്യങ്ങളും മെച്ചപ്പെട്ട ലാബ് സൗകര്യങ്ങളും രക്തത്തില്‍ നിന്നും പ്ലേറ്റ്‌ലറ്റ് പോലുള്ള ഘടകങ്ങളെ വേര്‍തിരിക്കാന്‍ പരിശീലനം സിദ്ധിച്ച ലാബ് ടെക്‌നീഷ്യന്മാരുമാണ് ഓരോ യൂണിറ്റിലും വേണ്ടത്. കാസര്‍കോട് ആശുപത്രിയില്‍ ഇതുസംബന്ധിച്ച് പരീശീലനം ലഭിച്ച ടെക്‌നീഷ്യന്മാരുണ്ടെങ്കിലും കെട്ടിട സൗകര്യമില്ലാത്തത് യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നതിന് തടസമായി നില്‍ക്കുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പരിശീലനം ലഭിച്ചവര്‍ ഇല്ലാത്തതും തടസമായി പറയുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കെട്ടിട നിര്‍മ്മാണം അന്തിമഘട്ടത്തിലാണെന്നും വേഗംതന്നെ യൂണിറ്റ് പ്രവര്‍ത്തനമാരംഭിക്കാനാകുമെന്നും ഡിഎംഒ ജന്മഭൂമിയോട് പറഞ്ഞു.

ഓരോ വര്‍ഷവും കാലവര്‍ഷാരംഭത്തില്‍ പനിബാധിതരായി നിരവധിപേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്നത്. ഇവരില്‍ ഭൂരിഭാഗവും ഡെങ്കിപ്പനി ബാധിതരായിരിക്കും. പനി വന്ന് നാല് അഞ്ച് ദിവസം വരെ സാധാരണ നിലയിലിരിക്കുന്ന രോഗികള്‍ക്ക് അഞ്ചാംദിവസം മുതല്‍ രക്തത്തിലെ പ്ലേറ്റ്‌ലറ്റിന്റെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനിയുടെ രോഗ ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ഒരാള്‍ക്ക് നാല് ലക്ഷംവരെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വേണമെന്നാണ് കണക്ക്. ഇത് ഒരു ലക്ഷത്തില്‍ താഴെ വരുമ്പോള്‍ മാത്രമാണ് രോഗികള്‍ക്ക് പ്ലേറ്റ്‌ലറ്റ് എന്ന ഘടകം ആവശ്യമായി വരുന്നത്. പ്ലേറ്റ്‌ലറ്റ് കുറവുള്ള രോഗികള്‍ക്ക് ബ്ലഡ്ബാങ്കില്‍ നിന്നോ, മറ്റുള്ളവര്‍ നല്‍കുന്ന രക്തത്തില്‍ നിന്നോ പ്ലേറ്റ്‌ലറ്റ് വേര്‍തിരിച്ച് രോഗികളില്‍ നല്‍കുകയാണ് പ്രതിവിധി. ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്ലഡ്ബാങ്കുകള്‍ നിലവിലുണ്ടെങ്കിലും പ്ലേറ്റ്‌ലറ്റ് രക്തത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള സംവിധാനമില്ല. ഇതിന് പരിശീലനം സിദ്ധിച്ച ലാബ് ടെക്‌നീഷ്യന്മാരും മെച്ചപ്പെട്ട് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും ആവശ്യമാണ്. വര്‍ഷംതോറും രോഗങ്ങളുമായി സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ പഴിച്ച് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോഴും ജില്ലയില്‍ ഇത്തരം സംവിധാനമൊരുക്കാന്‍ എന്തുകൊണ്ടോ സംസ്ഥാനത്തെ ആരോഗ്യവുകുപ്പിന് തണുപ്പന്‍ നയമാണുള്ളത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ നോക്കണമെന്ന് പറയുന്ന ആരോഗ്യവകുപ്പ് തന്നെ എല്ലാ വര്‍ഷവും രോഗപ്രതിരോധമരുന്ന് വിതരണം ചെയ്യുന്നതുതന്നെ പകര്‍ച്ചവ്യാധി പിടിപെട്ടതിന് ശേഷമാണ്. ഇത് പ്രഹസനമാകുന്നുവെന്നും ആക്ഷേപമുണ്ട്.

ജില്ലയിലെ മെച്ചപ്പെട്ട സ്വകാര്യ ആശുപത്രികളില്‍പോലും രക്തഘടകവിഭജന യൂണിറ്റ് നിലവിലില്ലെന്നിരിക്കെ അനുവദിച്ചിട്ടുള്ള യൂണിറ്റുകള്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ട നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായാല്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളെ രോഗികള്‍ കൂടുതല്‍ ആശ്രയിക്കും. അല്ലാത്തപക്ഷം എന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത പരാതികളും പരാധീനതകളുമുളള ആശുപത്രിയെന്ന പേര് മാത്രമായിരിക്കും ബാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

India

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.