മയ്യില്‍: അനധികൃതമായി മണല്‍ കടത്തിയ ലോറി കസ്റ്റഡിയിലെടുത്ത കയരളം വില്ലേജ് ഓഫീസറെ സ്ഥലംമാറ്റി. അനധികൃതമായി പൂഴി കടത്തുകയായിരുന്ന സിപിഎം പ്രവര്‍ത്തകരെയാണ് ലോറിയടക്കം കഴിഞ്ഞ ദിവസം കയരളം വില്ലേജ് ഓഫീസര്‍ പിടികൂടിയത്. ഇതേ തുടര്‍ന്ന് വില്ലേജ് ഓഫിസറെ സംഘം ഭീഷണിപ്പെടുത്തുകയും ലോറി ബലമായി മോചിപ്പിക്കുകയുമായിരുന്നു. കയരളം വില്ലേജ് ഓഫീസര്‍ അരുണിനെയാണ് ഇതേതുടര്‍ന്ന് ഉദയഗിരിയിലേക്ക് സ്ഥലം മാറ്റിയത്. വിവാദമായ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ക്ഷീരസംഘത്തിനുവേണ്ടി മണല്‍ കടത്തിയ ലോറിയാണ് വില്ലേജ് ഓഫീസര്‍ പിടികൂടിയത്.
















