തൊടുപുഴ: സരസ്വതി വിദ്യാഭവന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അമൃതം മലയാളം പദ്ധതി ആരംഭിച്ചു. തൊടുപുഴ ഇന്ത്യന്‍ ബാറ്ററി സ്ഥാപനം ഉടമ പ്രശാന്ത് പുറപ്പുഴ ബിജെപി തൊടുപുഴ നിയോജക മണ്ഡലം ജന.സെക്രട്ടറി എസ് പത്മഭൂഷണ് പത്രം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ സെക്രട്ടറി അനില്‍ബാബു( താലൂക്ക് കുടുംബ പ്രബോധന്‍ പ്രമുഖ്), പ്രിന്‍സിപ്പല്‍ കെ എം ശ്രീകല, ട്രഷറര്‍ പി കെ രാധാകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി എസ് അജിത, അധ്യാപകരായ നിത തങ്കപ്പന്‍, സന്ധ്യാ ദേവി എന്നിവര്‍ പങ്കെടുത്തു. തൊടുപുഴ ഇന്ത്യന്‍ ബാറ്ററി ഷോപ്പ് ഉടമ പ്രശാന്ത് പുറപ്പുഴയാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
















