Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വെനസ്വേലയെ തകര്‍ത്ത് മെസ്സിപ്പട സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2016, 07:38 pm IST
inFootball

അര്‍ജന്റീനയുടെ ഗൊണ്‍സാലോ ഹിഗ്വയിന്‍ ഗോള്‍ നേടുന്നു

മാസചുെസറ്റ്‌സ്:വെനസ്വേലയെ തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ സെമിയില്‍. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മെസ്സിപ്പടയുടെ തേരോട്ടം. അര്‍ജന്റീനക്ക് വേണ്ടി ഗൊണ്‍സാലോ ഹിഗ്വയിന്‍ രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ മെസ്സിയും എറിക് ലമേലയും ഓരോന്നുവീതം സ്വന്തമാക്കി. സലേമാണ്‍ റോന്‍ഡന്‍ വെനസ്വേലയുടെ ആശ്വാസം.

സെമിയില്‍ ആതിഥേയരായ യുഎസ്എയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. മുന്‍ മത്സരങ്ങളിലെല്ലാം പകരക്കാരനായി കളത്തിലെത്തിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ഇന്നലെ ആദ്യ ഇലവനില്‍ ഇറങ്ങി. ഒരു ഗോള്‍ നേടുകയും രണ്ടെണ്ണത്തിന് വഴി തുറന്നും മെസ്സി മിന്നുന്ന പ്രകടനം നടത്തുകയും ചെയ്തു. ഇതോടെ, അര്‍ജന്റീനയ്‌ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡിനടുത്തെത്തി മെസ്സി. 54 ഗോളുകള്‍ മെസ്സി നേടിയപ്പോള്‍ ബാറ്റിസ്റ്റിയൂട്ട അടിച്ചുകൂട്ടിയത് 56 എണ്ണം. രണ്ട് ഗോളുകള്‍ മാത്രം പിന്നിലാണ് മെസ്സി.

കളിച്ച മത്സരങ്ങളെല്ലാം രാജകീയമായി ജയിച്ചാണ് അര്‍ജീന്റയുടെ സെമിപ്രവേശവും. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടറില്‍ കടന്ന ടീമായ അര്‍ജന്റീന, ഇത്തവണ കിരീടവുമായേ മടങ്ങൂ എന്നു തോന്നിക്കുന്ന പ്രകടനമാണ് വെനസ്വേലയ്‌ക്കെതിരെ കാഴ്ചവച്ചത്.

പരിക്കിന്റെ പിടിയിലായ പ്ലേ മേക്കര്‍ ഏയ്ഞ്ചല്‍ ഡി മരിയയെ പുറത്തിരുത്തിയാണ് അര്‍ജന്റീന മൈാനത്തിറങ്ങിയത്.

കളി തുടങ്ങി എട്ടാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. മെസ്സിയുടെ ഭാവനയില്‍ നിന്നു വിരിഞ്ഞ മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. ഏകദേശം മൈതാനമധ്യത്തിനടുത്തുനിന്ന് മെസ്സി വെനസ്വേലന്‍ പോസ്റ്റിനെ ലക്ഷ്യമാക്കി ഉയര്‍ത്തിവിട്ട പന്ത് പ്രതിരോധനിരക്കാര്‍ക്കിടയില്‍ നിന്നും ഒഴിഞ്ഞുമാറിയ ഹിഗ്വയിന്‍ മികച്ചൊരു വലംകാലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ചു. 28-ാം മിനിറ്റില്‍ വെനസ്വേല പ്രതിരോധത്തിന്റെ പിഴവില്‍നിന്നായിരുന്നു അര്‍ജന്റീനയുടെയും ഹിഗ്വയിന്റെയും രണ്ടാം ഗോള്‍.

ഗോളിയെ ലക്ഷ്യമാക്കി വെനസ്വേല താരം നല്‍കിയ മൈനസ് പാസ് ഓടിപ്പിടിച്ച ഹിഗ്വയിന്‍ ഗോള്‍കീപ്പറെ മറികടന്ന് അനായാസം ലക്ഷ്യം കണ്ടു. പിന്നീട് ഉണര്‍ന്നു കളിച്ച വെനസ്വല മികച്ച ചില ഷോട്ടുകള്‍ ഉതിര്‍ത്തെങ്കിലും സെര്‍ജിയോ റൊമേറോയുടെ മികച്ച രക്ഷപ്പെടുത്തലുകള്‍ വെനസ്വേലയെ ഗോള്‍ നേട്ടത്തില്‍നിന്ന് അകറ്റി. ഒപ്പം 43-ാം മിനിറ്റില്‍ മാനുവല്‍ സെയ്ജാസ് വീണുകിട്ടിയ പെനാല്‍റ്റി തുലച്ചുകളയുകയും ചെയ്തു. പെനാല്‍റ്റി കിക്ക് അര്‍ജന്റീന ഗോളി സെര്‍ജിയോ റൊമോരോ രക്ഷപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിലും അര്‍ജന്റീയുടെ ആധിപത്യം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 60-ാം മിനിറ്റില്‍ അവര്‍ ലീഡ് വീണ്ടും ഉയര്‍ത്തി. ഇത്തവണ മെസ്സിയുടെ വകയായിരുന്നു ഗോള്‍. ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കം വെനസ്വേലയുടെ മിസ്പാസില്‍നിന്ന്. പന്ത് പിടിച്ചെടുത്ത ഗയ്റ്റന്‍ അത് ഹിഗ്വയിന് കൈമാറി ബോക്‌സിലേക്ക് ഓടിക്കയറി.

ഹിഗ്വയിനില്‍ നിന്ന പന്ത് സ്വീകരിച്ച മെസ്സി ബോക്‌സിനുള്ളില്‍ ഗയ്റ്റന് മറിച്ചു. ഗയ്റ്റന്‍ വീണ്ടും പോസ്റ്റിന് മുന്നിലുള്ള മെസ്സിക്ക് തിരികെ നല്‍കിയപ്പോള്‍ അനായാസം സൂപ്പര്‍താരം വല കുലുക്കി.

70-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് വന്ന ക്രോസിന് തലവച്ച് റോന്‍ഡന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടടുത്ത മിനിറ്റില്‍ മെസ്സിയുടെ അളന്നുമുറിച്ച പാസ് വലയിലെത്തിച്ച് എറിക് ലമേല ലക്ഷ്യം കണ്ടതോടെ അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.