കണ്ണൂര്‍: കണ്ണൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബസ് ഡ്രൈവര്‍മാര്‍ക്ക് റോഡു സുരക്ഷ ബോധവല്‍ക്കരണ ക്ലാസ് നാളെ കാലത്ത് 9 മണിക്ക് കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ നടത്തും. രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ തുടങ്ങും. റോഡ് സുരക്ഷ, വാഹന സാങ്കേതികത, സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വേണ്ടുന്ന പ്രത്യേക നിയമങ്ങള്‍, വ്യക്തിത്വ വികസനം തുടങ്ങിയവയില്‍ വിദഗ്ധരുടെ ക്ലാസുകള്‍ ഉണ്ടായിരിക്കും. കണ്ണൂര്‍ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരും സ്‌കൂളിലെ ഡ്രൈവര്‍മാരെ പങ്കെടുപ്പിക്കേണ്ടതാണെന്ന് ആര്‍ടിഒ അറിയിച്ചു.
















