കണ്ണൂര്‍: മണല്‍സംഘ ത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ എസ്‌ഐക്ക് വീണ് പരിക്കേറ്റു. വളപട്ടണം പാലത്തിന് സമീപം മണല്‍വാരുന്ന സംഘത്തെ പിടികൂടാനെത്തിയ വളപട്ടണം എസ്‌ഐ ശ്രീജിത്ത് കോടേരിക്കാണ് മണല്‍കടത്തുകാര്‍ക്ക് പിന്നാലെ ഓടുന്നതിനിടയില്‍ വീണ് പരിക്കേറ്റത്. ഇടത്കാലിന് പരിക്കേറ്റഇദ്ദേഹം ചികിത്സതേടി. പൊയ്‌ത്തുംകടവ് തുറമുഖ റോഡിന് സമീപം അനധികൃത മണല്‍വാരല്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐ സ്ഥലത്തെത്തിയത്. പൂഴിവാരാന്‍ ഉപയോഗിച്ച തോണി പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് തൊഴിലാളികളെയും അറസ്റ്റ്‌ചെയ്തിട്ടുണ്ട്.
















