Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് ആശുപത്രിയും പരിസരവും ഇരുട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2016, 09:50 pm IST
in Kottayam

ടി.കെ. രാധാകൃഷ്ണന്‍

കോട്ടയം: മെഡിക്കല്‍ കേളേജ് ആശുപത്രി വളപ്പിലെയും സമീപ റോഡുകളിലെയും വഴിവിളക്കുകള്‍ പ്രകാശിക്കാതായതോടെ ആശുപത്രി പരിസരം ഇരുട്ടിലായി. ഇരുട്ടിലായ വളപ്പിനുള്ളിലെ വിജനമായ ഇടങ്ങളില്‍ സാമൂഹ്യവുരുദ്ധരൂടെ ശല്ല്യം രൂക്ഷമായതായി രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും പരാതി. എമര്‍ജന്‍സി വാര്‍ഡിന്റെയും ജനറല്‍ വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോക്കുകളുടെയും, കാന്‍സര്‍ വാര്‍ഡിന്റെയും സമീപങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള വിളുക്കളാണ് തെളിയാതായിട്ടുള്ളത്. ഇവ പ്രവര്‍ത്തിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടതായി സ്ഥലത്തെ വ്യാപാരികള്‍ പറയുന്നു. മെഡിക്കല്‍ കോളേജ് മുതല്‍ അമ്പലക്കവലവരെയുള്ള വഴിവിളക്കുകള്‍കൂടി തെളിയാതായതോടെ പ്രദേശമാകെ കൂരിരുട്ടിലാകുന്നുവെന്നാണ് ആക്ഷേപം. കുരിശുപള്ളി കവലമുതല്‍ കാന്‍സര്‍ വാര്‍ഡ് വരെയുള്ള വിജനമായ ഭാഗങ്ങളിലാണ് സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രം. ഇതിന് സമീപമെല്ലാം കാടുകള്‍ കയറി മൂടിയനിലയിലാണ്. ഈ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്ല്യവും രൂക്ഷമാണ്. സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്ല്യം ഏറിയതോടെ സന്ധ്യകഴിഞ്ഞാല്‍ ഇതുവഴി മരുന്നുവാങ്ങുന്നതിന് പോലും രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നടന്നുപോകാന്‍ പോലും ഭയമാണ്. സൗജന്യവിലയില്‍ മരുന്ന് വിതരണം ചെയ്യുന്ന കാരുണ്യ ഫാര്‍മസിയും ആംബുലന്‍സുകള്‍ പാര്‍ക്കുചെയ്യുന്നതുമായ പ്രദേശം സന്ധ്യകഴിഞ്ഞാല്‍ വിജനമാണ്. ഇരുള്‍ വ്യാപിച്ചുകഴിഞ്ഞാല്‍ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ പിടിയിലാണ്. കഞ്ചാവ്-മദ്യ-മയക്കുമരുന്ന് ലോബികള്‍ ഇവിടെ യഥേഷ്ടം വിഹരിക്കുകയാണ്. ആശുപത്രിക്ക് പുറത്തുള്ള റോഡില്‍ തെളിയുന്ന ഏക ഹൈമാസ്റ്റ് വിളക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് ആകെയുള്ള ആശ്രയം. ബസ്സ് സ്റ്റാന്‍ഡ് പരിസരവും സന്ധ്യകഴിഞ്ഞാല്‍ ഇരുളില്‍തന്നെ. ദീര്‍ഘദൂര സര്‍വ്വീസ് നടത്തുന്ന ബസ്സുകളൊന്നും ഏഴുമണി കഴിഞ്ഞാല്‍ ഇവിടെ കയറാറില്ല. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തുകൂടി യാത്രചെയ്ത വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവം നടന്നിട്ട് മാസം ഒന്നുപോലും പിന്നിട്ടില്ല. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ ഒപി ബ്ലോക്കിന്റെ സമീപവും ഇരുട്ടിലാണ്. ആശുപത്രിയില്‍ പ്രത്യേക ഇലക്ട്രിക്കല്‍ വിഭാഗവും ജീവനക്കാരും ഉണ്ടെങ്കിലും ആശുപത്രിവളപ്പിലെ വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ ഇവര്‍ക്ക് ആവാറില്ല. വഴിവിളക്കുകള്‍ കത്തിക്കാനുള്ള ചുമതല ഗ്രാമപഞ്ചായത്തിനാണെന്ന് പറഞ്ഞ് വൈദ്യുതി ബോര്‍ഡ് തലയൂരുമ്പോള്‍ ഇക്കാര്യത്തില്‍ ഗ്രാമപഞ്ചായത്തും വേണ്ടത്ര ശ്രദ്ധപതിപ്പിക്കാറില്ല. സാമൂഹ്യവിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്ല്യം സഹിക്കാനാവാതെ ഭീതിയുടെ നിഴലില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും സമീപവാസികള്‍ക്കും ഭയാശങ്ക കൂടാതെ ഇതുവഴി നടന്നുപോകാനുള്ള സാഹചര്യം ശ്ൃഷ്ടിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.