Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചുവന്ന ചെകുത്താന്മാരെ തകര്‍ത്ത് അസൂറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2016, 07:13 pm IST
in Football

ലിയോണ്‍: തുല്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഇറ്റലിക്ക് മിന്നുന്ന വിജയം. ബെല്‍ജിയത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അസൂറികള്‍ യൂറോ 2016ലെ ആദ്യ മത്സരം ഗംഭീരമാക്കിയത്. ഇറ്റലിക്കായി ഇമ്മാനുവല്‍ ഗിയചെരീനിയും ഗ്രാസിയാനോ പെല്ലെയും ഗോളുകള്‍ നേടി.

പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും ബെല്‍ജിയമായിരുന്നെങ്കിലും ഇറ്റലിയും വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ബെല്‍ജിയം 18 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ഇറ്റലി ഉതിര്‍ത്തത് 12 എണ്ണം. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ പായിച്ചത് ഇറ്റലി. ആറെണ്ണം. ബെല്‍ജിയം ഗോളി കുര്‍ട്ടോയിസിന്റെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ഇറ്റലിയെ തടഞ്ഞുനിര്‍ത്തിയത്. 158-ാം മത്സരത്തിനിറങ്ങിയ ഇറ്റാലിയന്‍ ഗോളിയും ക്യാപ്റ്റനുമായ ബഫണും ബാറിന് കീഴില്‍ മിന്നുന്ന ഫോമിലായിരുന്നു.

പത്താം മിനിറ്റില്‍ ബെല്‍ജിയത്തിന് ആദ്യ അവസരം. അവരുടെ റാദെ നല്‍ഗോളന്റെ ലോങ്‌റേഞ്ചര്‍ ഡൈവ് ചെയ്ത് ബഫണ്‍ തട്ടിയകറ്റി. തൊട്ടുപിന്നാലെ ഫെല്ലാനിയുടെ ഹെഡ്ഡറും ലക്ഷ്യം പിഴച്ചു. 22-ാം മിനിറ്റില്‍ നല്‍ഗോളന്റെ മറ്റൊരു ലോങ് റേഞ്ചര്‍ നേരിയ വ്യത്യാസത്തിന് പുറത്തുപോയി. 29-ാം മിനിറ്റിലാണ് ഇറ്റലിക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ ബോക്‌സിന് പുറത്തുനിന്ന് ഗ്രാസിയാനോ പെല്ലെ പായിച്ച വലംകാലന്‍ ഷോട്ട് പുറത്ത്. മൂന്നുമിനിറ്റിനുശേഷം ഇറ്റലി ആദ്യ ഗോള്‍ നേടി.

മൈതാനമധ്യത്തുനിന്ന് ലിയനാര്‍ഡോ ബൊനൂച്ചീ ബെല്‍ജിയം ബോക്‌സിലേക്ക് നീട്ടിനല്‍കിയ പന്ത് പിടിച്ചെടുത്താണ് ഇമ്മാനുവല്‍ ഗിയചെരീനി ലക്ഷ്യം കണ്ട്. മൂന്നുമിനിറ്റിനുശേഷം അന്റോണിയോ കാന്‍ഡ്രിവയുടെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ബെല്‍ജിയം ഗോളി കുര്‍ട്ടോയിസ് രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ഗ്രാസിയാനോ പെല്ലെ ഒരു അവസരം നഷ്ടപ്പെടുത്തി. 43-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ റൊമേലു ലകാകു ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് പായിച്ച ഷോട്ട് ബഫണ്‍ രക്ഷപ്പെടുത്തിയതോടെ ആദ്യപകുതിയില്‍ ഇറ്റലി 1-0ന് മുന്നില്‍.

ആദ്യ പകുതിക്ക് ശേഷം ഗോള്‍ മടക്കാന്‍ ബെല്‍ജിയന്‍ മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും പരിചയ സമ്പന്നനായ ഇറ്റാലിയന്‍ ഗോളി ബഫണിനെ വെട്ടിച്ച് ഗോള്‍ നേടാന്‍ സാധിച്ചില്ല. ലീഡ് ഉയര്‍ത്താനുള്ള ഇറ്റാലിയന്‍ ശ്രമങ്ങള്‍ കരുത്തുറ്റ ബെല്‍ജിയന്‍ പ്രതിരോധത്തില്‍ അവസാനിക്കുകയും ചെയ്തു. 53-ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ ലുകാകു പായിച്ച ഷോട്ട് നേരിയ വ്യത്യാസത്തിന് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ പെല്ലെയുടെ ശ്രമത്തിന് മുന്നില്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയിസ് വിലങ്ങുതടിയായി.

56-ാം മിനിറ്റില്‍ ബെല്‍ജിയം ക്യാപ്റ്റന്‍ ഈഡന്‍ ഹസാര്‍ഡിന്റെ ഷോട്ടിനും ബഫണിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും ഇരുടീമുകളും മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ കളി പരിക്കുസമയത്തേക്ക് നീണ്ടു. പരിക്കുസമയത്തിന്റെ രണ്ടാം മിനിറ്റില്‍ ഇറ്റലി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അന്റോണിയോ കാന്‍ഡ്രിവ ബോക്‌സിലേക്ക് നല്‍കിയ പാസ് നിലംതൊടും മുന്‍പേ ഗ്രാസിയാനോ പെല്ലെ തകര്‍പ്പന്‍ കാര്‍പ്പറ്റ് ഡ്രൈവിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ബെല്‍ജിയം ഗോളി കുര്‍ട്ടോയിസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. വിജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി ഇറ്റലി ഒന്നാമതെത്തി.

17ന് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഇറ്റലിക്ക് എതിരാളികളായി എത്തുന്നത് സ്വീഡന്‍. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സ്വീഡന്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്കുമായി ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞിരുന്നു. 18ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയത്തിന് എതിരാളികള്‍ അയര്‍ലന്‍ഡ് റിപ്പബ്ലിക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.