ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഗോകുല്‍ ദാസ് എന്ന ഹിന്ദു വിശ്വാസിയായ വൃദ്ധനോട് പോലീസുകാരന്റെ ക്രൂരത.
റംസാന്‍ വ്രതം അവസാനിക്കുന്നതിന് മുമ്പായി ഭക്ഷ്യവസ്തുക്കള്‍ വിറ്റതിനാണ് ഗോകുലിനോട് അലി ഹസനെന്ന പോലീസ് കോണ്‍സ്റ്റബിള്‍ ക്രൂരമായി പെരുമാറിയത്. പോലീസുകാരന്റെ ഉപദ്രവത്തില്‍ ഗോകുലിന് പരിക്കേറ്റിട്ടുണ്ട്.
ഗോകുല്‍ ദാസിന് നീതി ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതോടെ പോലീസുകാരനെ അറസ്റ്റ് ചെയ്തു. പോലീസുകാരന്റെ ക്രൂര പീഢനത്തെ തുടര്‍ന്നുണ്ടായ മുറിവ് മൂലം ചോരയൊലിക്കുന്ന രീതിയില്‍ ഉള്ളം കൈ ഉയര്‍ത്തി കാണിക്കുന്ന ഗോകുല്‍ ദാസിന്റെ ചിത്രവും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.
ഗോകുലിന്റെ ചെറുമകന്‍ വിനോദ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസുകരാനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
















