ഫ്‌ളോറിഡ: പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി (22) വെടിയേറ്റു മരിച്ചു. ഫ്‌ളോറിഡയില്‍ സംഗീത പരിപാടിക്കു ശേഷം ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെ അവര്‍ക്കിടയിലുണ്ടായിരുന്ന ആളാണ് ക്രിസ്റ്റീനയ്‌ക്കെതിരെ വെടിയുതിര്‍ത്തത്.
അഞ്ചുവട്ടം ഇയാള്‍ നിറയൊഴിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ക്രിസ്റ്റീനയുടെ സഹോദരനും മറ്റുള്ളവരും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സ്വയം വെടിവച്ചു മരിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ്.
എന്‍ബിസിയുടെ മ്യൂസിക്കല്‍ റിയാലിറ്റി ഷോ ‘ദി വോയ്‌സ്’ ആറാം സീസണില്‍ മൂന്നാം സ്ഥാനക്കാരിയായിരുന്നു ക്രിസ്റ്റീന. ഇതിലൂടെയാണ് അവര്‍ പ്രശസ്തി നേടിയതും. പുതുതായി ആരംഭിച്ച ‘ബിഫോര്‍ യു എക്‌സിറ്റ്’ ബാന്‍ഡിന്റെ പ്രചരണാര്‍ഥമാണ് ക്രിസ്റ്റീന ഫ്‌ളോറിഡയിലെത്തിയത്.
















