ഫ്‌ളോറിഡ: പ്രശസ്ത പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി(22) വെടിയേറ്റ് മരിച്ചു. ഫ്‌ളോറിഡയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ക്രിസ്റ്റീനക്ക് വെടിയേറ്റത്. തുടർന്ന് പോലീസ് മരണവാര്‍ത്ത സ്ഥിരീകരിച്ചു.
ഒര്‍ലന്‍ഡോയില്‍ ദി പ്ലാസ ലൈവില്‍ ബിഫോര്‍ യു എക്‌സിറ്റ് എന്ന ബാന്‍ഡിനൊപ്പം പരിപാടി അവതരിപ്പിച്ചശേഷം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കുന്നതിനിടെയാണ് ക്രിസ്റ്റീനയ്‌ക്ക് വെടിയേറ്റത്. സംഭവശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ആയുധധാരിയെ ക്രിസ്റ്റീനയുടെ സഹോദരന്‍ തടയാന്‍ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ന്യൂ ജഴ്‌സി സ്വദേശിയായ ക്രിസ്റ്റീന എന്‍ബിസി ദി വോയിസ് സീസണ്‍ സിക്‌സിലെ മൂന്നാം സ്ഥാനക്കാരിയാണ്.
















