Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഉദ്ഘാടന മത്സരം ഫ്രാന്‍സും-റുമാനിയയും തമ്മില്‍ യൂറോക്ക് ഇന്ന് കൊടിയേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2016, 08:32 pm IST
inFootball

പരിശീലനത്തിനിടെ റുമാനിയന്‍ താരങ്ങള്‍ക്ക് കോച്ച് നിര്‍ദ്ദേശം നല്‍കുന്നു
ആതിഥേയരെന്ന നിലയില്‍ യോഗ്യതാ റൗണ്ട് കളിക്കാതെ നേരിട്ട് യോഗ്യത നേടിയവരാണ് ഫ്രഞ്ചുകാര്‍. ഫ്രാന്‍സിലാണ് കളിയെന്നതിനാല്‍ അവര്‍ കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതകല്‍പ്പിക്കപ്പെടുന്ന ടീമുകളിലും ഉള്‍പ്പെടുന്നു. ഫ്രാന്‍സില്‍ നടന്ന 1984ലെ യൂറോകപ്പിലും 1998ലെ ലോകകപ്പിലും കിരീടം നേടിയവരാണ് ഫ്രാന്‍സ്. യൂറോ കപ്പ് ഒരിക്കല്‍ കൂടി സ്വന്തം മണ്ണിലേക്ക് എത്തുമ്പോള്‍ ഫ്രാന്‍സ് ലക്ഷ്യമിടുന്നതും മറ്റൊന്നല്ല; മൂന്നാം തവണ ആതിഥ്യം വഹിക്കുമ്പോള്‍ മൂന്നാം കിരീടം തന്നെ.

ലോകോത്തരമാണ് ഗോള്‍കീപ്പിങ് മുതല്‍ മുന്നേറ്റനിരവരെ. മധ്യനിരയില്‍ കളിമെനയാനും ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ കഴിവുള്ളവരാണ് ടീം അംഗങ്ങള്‍. പ്രമുഖതാരങ്ങളായ കരിം ബെന്‍സേമ, മാത്യു വാല്‍ബുനെ, ഫ്രാങ്ക് റിബറി, പരിക്കിന്റെ പിടിയിലായ റാഫേല്‍ വരാനെ, ജെര്‍മി മത്തേയൂ എന്നിവരില്ലാതെയാണ് ഫ്രഞ്ച് പട പോരിനിറങ്ങുന്നത്. ലോകത്തെ മികച്ച നാല് ലീഗുകളില്‍ കളിക്കുന്ന സൂപ്പര്‍താരങ്ങളാണ് അവരുടെ കരുത്ത്.

ഫ്രഞ്ച് താരങ്ങള്‍ പരിശീലനം നടത്തുന്നു

മധ്യനിരയില്‍ മൈതാനം മേയാന്‍ പോള്‍ പോഗ്ബ എന്ന ജുവന്റസ് കൗമാരതാരം. ഒപ്പം ബ്ലെയ്‌സ് മാറ്റിയുഡി, മൗസ സിസോക്കോ, യോഹാന്‍ കബായ, എന്‍ഗോളോ കാന്റെ, മോര്‍ഗന്‍ ഷെന്‍ഡ്രലിന്‍, ദിമിത്ര പയറ്റ് എന്നിവരും. അതിശക്തമായ മുന്നേറ്റനിരയാണ് അവര്‍ക്കുള്ളത്. അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോണിയോ ഗ്രിസ്മാന്‍, ആഴ്‌സണലിന്റെ ഒളിവര്‍ ഗിറൗഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണി മാര്‍ഷ്യല്‍, ബയേണ്‍ മ്യൂണിച്ചിന്റെ കിങ്‌സ്‌ലി കോള്‍മാന്‍, മെക്‌സിക്കോ ലീഗില്‍ കളിക്കുന്ന ആന്ദ്രെ പിയറി ഗിഗ്‌നാക് എന്നിവരാണ് ടീമിലെ സ്‌ട്രൈക്കര്‍മാര്‍. ആദ്യ ഇലവനില്‍ ഇടംപിടിക്കുക അന്റോണിയോ ഗ്രിസ്മാനും ഒളിവര്‍ ഗിറൗഡുമായിരിക്കും.

പ്രതിരോധവും അതിശക്തം. ജുവന്റസിന്റെ പ്രതിരോധഭടന്‍ പാട്രിക് എവ്‌റക്കൊപ്പം ആഴ്‌സണലിന്റെ ലോറന്റ് കോസില്‍നി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബകാരി സഗ്‌ന, എല്‍ക്വീം മംഗള, സെവിയയുടെ ആദില്‍ റാമി, റോമയുടെ ലൂക്കാസ് ഡിഗ്‌നെ, ലിയോണിന്റെ ക്രിസ്റ്റഫ് ജാല്ലറ്റ്, സാമുവല്‍ ഉമിടിറ്റി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.

ഗോള്‍വലയത്തിന് മുന്നില്‍ ക്യാപ്റ്റനും 75 മത്സരങ്ങളുടെ അനുഭവസമ്പത്തുള്ള ഹ്യൂഗോ ലോറിസ് കാവല്‍ നില്‍ക്കും. പകരക്കാരായി സ്റ്റീവ് മഡാന്‍ഡയും ബെനോയിറ്റ് കോസ്റ്റിലും. ്രഫാന്‍സിന് അവസാനമായി ലോകകപ്പും യൂറോകപ്പും നേടിക്കൊടുത്ത കോച്ച് ദിദിയര്‍ ദഷാംപ്‌സാണ് ഇത്തവണയും ടീമിനെ ഒരുക്കിയിരിക്കുന്നത്. ആതിഥേയരായതിനാല്‍ യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നിട്ടില്ലാത്ത ഫ്രാന്‍സ് അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് യൂറോക്ക് ഒരുങ്ങിയിട്ടുള്ളത്.

ആതിഥേയരായ ഫ്രാന്‍സിനൊപ്പം ഗ്രൂപ്പ് എയില്‍ ഇടംപിടിച്ച റുമേനിയ്‌ക്ക് ലക്ഷ്യം ഒന്നേയുള്ളു; 1998ല്‍ ഇതേ രാജ്യത്ത് അരങ്ങേറിയ ലോകകപ്പ് ഫുട്‌ബോളില്‍ ക്രൊയേഷ്യ നടത്തിയ കുതിപ്പിന് സമാനമായൊരു പ്രകടനം പുറത്തെടുക്കുകയെന്നത്.

അട്ടിമറിക്ക് കെല്‍പുള്ളവരാണ് റുമേനിയന്‍ ടീമിങ്കെിലും പ്രതിരോധമാണ് അവരുടെ കരുത്ത്. എന്നാല്‍ സൂപ്പര്‍ താരങ്ങളൊന്നും അവരുടെ നിരയിലില്ല. യോഗ്യതാ റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് അവര്‍ യൂറോ 2016ലേക്ക് യോഗ്യത നേടിയത്.

യോഗ്യതാ റൗണ്ടില്‍ കളിച്ച 10 കളികളില്‍ അഞ്ച് വിജയം അഞ്ച് സമനിലയും നേടി. ഒരു മത്സരത്തില്‍ പോലും പരാജയപ്പെടാതെയായിരുന്നു അവര്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 11 ഗോളുകള്‍ അടിച്ച അവര്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം.

നാപ്പോളിയുടെ പ്രതിരോധനിര താരമായ വഌഡ് ചിരിച്ചെസ് നായകനാകുന്ന ടീമില്‍ ദ്രാഗോസ് ഗ്രീഗോര്‍, അലക്‌സന്‍ഡ്രു മാറ്റല്‍, സ്‌റ്റെലിയാനോ ഫിലിപ്പെ, 111 മത്സരങ്ങളിലെ അനുഭവസമ്പത്തുള്ള റസ്‌വാന്‍ രാത്ത് എന്നിവര്‍ പ്രതിരോധത്തിലെ പ്രമുഖര്‍.

ബാറിനു കീഴില്‍ ക്രിപിയാന്‍ ടറ്റാറസാനുവും കോസ്റ്റല്‍ പാന്റിലിമോനും ചേരുമ്പോള്‍ കോട്ട ഭദ്രം. അവസാനം കളിച്ച 11 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് റുമാനിയ പരാജയപ്പെട്ടിട്ടുള്ളത്. എന്നാല്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ബാക്കിയെല്ലാം സമനിലയില്‍ കലാശിക്കുകയും ചെയ്തു.

മധ്യനിരയില്‍ ഗബ്രിയേല്‍ തോര്‍ജെ, അലക്‌സാന്‍ഡ്രു ചിപ്പ്‌സ്യു, അഡ്രിയാന്‍ പോപ്പെ, മിഹായ് പിന്റിലെ, ഒവിഡ്യു ഹോബന്‍ എന്നിവരും മുന്നേറ്റനിരയില്‍ ബോഗ്ദാന്‍ സ്റ്റാന്‍ക്യു, ക്ലോഡിയോ കെസ്‌റു, ഫ്‌ളോറിന്‍ അന്‍ഡോനെ, ഡെനിക് അലിബെക്ക് എന്നിവരും ഉള്‍പ്പെടുമ്പോള്‍ ടീം തികച്ചും സന്തുലിതം. ഉദ്ഘാടന മത്സരത്തില്‍ തന്നെ വിജയിച്ച് തുടക്കം കുറിക്കാന്‍ റുമാനിയയും നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണയോടെ ഫ്രാന്‍സും ബൂട്ടുകെട്ടുമ്പോള്‍ തീപാറും പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.