Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റവന്യൂ വകുപ്പ്: പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2016, 10:29 am IST
inKasargod

കാസര്‍കോട്: ജില്ലയില്‍ റവന്യൂ വകുപ്പിലെ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള സമഗ്ര റിപ്പോര്‍ട്ട് 30 നകം സമര്‍പ്പിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായവരാണ് കയ്യേറിയതെങ്കില്‍ പകരം ഭൂമി നല്‍കണം. വന്‍കിട ഭൂവുടമകള്‍ കയ്യേറിയാല്‍ വിട്ടു വീഴ്ച ചെയ്യേണ്ടതില്ല. ജില്ലയില്‍ ആകെയുള്ള ഭൂരഹിതരുടെ എണ്ണവും അപേക്ഷ നല്‍കിയിട്ടും ഭൂമി ലഭിച്ചിട്ടില്ലാത്ത ഭൂരഹിതരുടെ കണക്കും എന്ത് കൊണ്ട് ഭൂമി നല്‍കിയില്ലെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. കൈവശ ഭൂമിക്ക് രേഖ നല്‍കുന്നതിന്റെ തടസ്സമെന്തെന്ന് വ്യക്തമാക്കണം. ഭൂമി സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ പ്രത്യേകം പരിശോധിക്കണം. വ്യവസായ സാധ്യതകള്‍ ഉള്‍പ്പെടെ പരിഗണിച്ച് ജില്ലയുടെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഭൂമിയുടെ വിവരങ്ങള്‍ ലഭ്യമാക്കണം. വില്ലേജ് ഓഫീസുകള്‍ മുതലുള്ള റവന്യൂ ഓഫീസുകള്‍ സൗഹൃദാന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കണം. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് പ്രധാന പരിഗണന നല്‍കണം. പ്രകൃതി ക്ഷോഭങ്ങളുണ്ടായാല്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉടന്‍ ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കുന്നതിനാവശ്യമായ നടപടിയെടുക്കുമെന്നും ഇവിടെ പുതിയ തസ്തികകള്‍ അനുവദിക്കുന്നതിന് ധനകാര്യവകുപ്പിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട്ടും കാഞ്ഞങ്ങാടും സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഇ. ദേവദാസന്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയില്‍ റവന്യൂ വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണം. 4 താലൂക്ക് ഓഫീസും ആര്‍.ഡി.ഒ ഓഫീസും കമ്പ്യൂട്ടര്‍ വത്കരിക്കാന്‍ നടപടിയെടുക്കണം. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണവും ആരംഭിക്കണം. കളക്ടറേറ്റില്‍ പുതിയ കംമ്പ്യൂട്ടറുകളും ജനറേറ്റുകളും ലഭ്യമാക്കണമെന്നും കളക്ടര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. ഉപ്പളയില്‍ മഞ്ചേശ്വരം താലൂക്ക് ഓഫീസിന് ഭൂമി ലഭ്യമാക്കാന്‍ ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്നും കളക്ടര്‍ അറിയിച്ചു. യോഗത്തില്‍ സബ് കളക്ടര്‍ മൃണ്‍മയി ജോഷി, എ.ഡി.എം വി.പി മുരളീധരന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍.പി മഹാദേവകുമാര്‍, ബി. അബ്ദുള്‍ നാസര്‍, കെ. അംബുജാക്ഷന്‍, സി. ജയന്‍, ഇ.ജെ ഗ്രേസി, ഫിനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, താലൂക്ക് തഹസില്‍ദാര്‍മാര്‍, അസിസ്റ്റന്റ് തഹസില്‍ദാര്‍മാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

India

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.