കണ്ണൂര്‍: ലോക പരിസ്ഥിതി ദിനാചരണത്തോട നുബന്ധിച്ച് ആഗോള താപനത്തിനെതിരെ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സോഷ്യല്‍ ഫോറസ്ട്രി, ഗവ. തളാപ്പ് മിക്‌സഡ് യുപി സ്‌കൂള്‍, മാധവറാവു സിന്ധ്യാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സംയുക്തമായി സാമൂഹിക വനവല്‍കരണം നടപ്പിലാക്കുതിന്റെ ഭാഗമായി സ്‌കുളിലെ മുഴുന്‍ കുട്ടികള്‍ക്കും കൊന്നത്തൈവിതരണം ചെയ്തു.
ഇന്നലെ രാവിലെ സ്‌കൂള്‍ അംങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കസര്‍വേറ്റര്‍ പി.ബിജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളോറ രാജന്‍, മുന്‍. ഡയറ്റ് പ്രിന്‍സിപ്പാള്‍ വി.എ.രാമാനുജന്‍ മാസ്റ്റര്‍, ഓയസ്‌ക ഇന്റര്‍നേഷണല്‍ പ്രതിനിധി മുഹമ്മദ് അഷ്‌റഫ്, പിടിഎ പ്രസിഡണ്ട് മനോഹരന്‍. എം എന്നിവര്‍ സംബന്ധിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.കരുണാകരന്‍ മാസ്റ്റര്‍ സ്വാഗതവും ട്രസ്റ്റ് മാനേജര്‍ കെ.പി.ജോഷില്‍ നന്ദിയും രേഖപ്പെടുത്തി.
















