Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെക്‌സിക്കന്‍ തിരമാലകളില്‍ മുങ്ങി ഉറുഗ്വെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2016, 09:27 pm IST
inFootball

അരിസോണ: മെക്‌സിക്കന്‍ തിരമാലകള്‍ ആഞ്ഞടിച്ചപ്പോള്‍ കരുത്തരായ ഉറുഗ്വെക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്നലെ കോപ്പ അമേരിക്ക ശതാബ്ദി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മെക്‌സിക്കോ മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ തകര്‍ത്തുവിട്ടത്.

പലപ്പോഴും പരുക്കനായി മാറിയ കളിയില്‍ റഫറി രണ്ട് ചുവപ്പുകാര്‍ഡും 7 മഞ്ഞക്കാര്‍ഡുകളും പുറത്തെടുത്തു. മെക്‌സിക്കോക്ക് വേണ്ടി ക്യാപ്റ്റന്‍ റാഫേല്‍ മാര്‍ക്വേസും ഹെക്ടര്‍ ഹെരേരയും ലക്ഷ്യം കണ്ടപ്പോള്‍ അവരുടെ ആദ്യഗോള്‍ ഉറുഗ്വെ താരം ആല്‍വാരോ പെരേരയുടെ ദാനമായിരുന്നു. ഡീഗോ ഗോഡിനാണ് ഉറുഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത്. പരിക്കിന്റെ പിടിയിലായ ലൂയി സുവാരസിന്റെ അഭാവം ഉറുഗ്വെനിരയില്‍ നിഴലിച്ചുനിന്നു.

പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും മെക്‌സിക്കോ ഉറുഗ്വെയേക്കാള്‍ മുന്നിലായിരുന്നു. കളി തുടങ്ങി നാലാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ മെക്‌സിക്കോ ലീഡ് നേടുകയും ചെയ്തു. സ്വന്തം പകുതിയില്‍ നിന്ന് നീട്ടി നല്‍കിയ പാസ് ഇടതുവിംഗില്‍ കളിക്കുകയായിരുന്ന ഗ്വാര്‍ഡാഡെ പിടിച്ചെടുത്തശേഷം പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹെരേരയെ ലക്ഷ്യമാക്കി ക്രോസ് നല്‍കി.

ഹെഡ്ഡറുതിര്‍ക്കാന്‍ ഹെരേരയും ക്ലിയര്‍ ചെയ്യാന്‍ പെരേരയും ഉയര്‍ന്നുചാടിയെങ്കിലും ഹെരേരയുടെ തലയില്‍ത്തട്ടിയ പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു.

അപ്രതീക്ഷിതമായി ലീഡ് ലഭിച്ചതോടെ മെക്‌സിക്കന്‍ താരങ്ങള്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി. തുടര്‍ന്ന് നിരവധി അവസരങ്ങളും അവര്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ജാവിയര്‍ അക്യുനോയുടെ മികച്ചൊരു ഷോട്ട് ഉറുഗ്വെ ഗോളി മുസ്‌ലേര ഉജ്ജ്വലമായി കയ്യിലൊതുക്കി.

ഇതിനിടെ ഉറുഗ്വെയും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും സ്റ്റാര്‍ സ്‌ട്രൈക്കര്‍ എഡിസണ്‍ കവാനിക്ക് ലക്ഷ്യം പിഴച്ചതോടെ ആദ്യപകുതിയില്‍ സമനിലയെന്ന സ്വപ്‌നവും പൊലിഞ്ഞു. മുപ്പതാം മിനിറ്റില്‍ എഡിസണ്‍ കവാനി തുറന്നെടുത്ത അവസരം മെക്‌സിക്കന്‍ ഗോള്‍കീപ്പര്‍ അല്‍ഫ്രെഡൊ ടലവേരയില്‍ അവസാനിച്ചു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പായി രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് മാത്യാസ് വെസിനൊ പുറത്തായതും ഉറുഗ്വെക്ക് കനത്ത തിരിച്ചടിയായി. ഇതോടെ പത്തുപേരായി ചുരുങ്ങിയ ഉറുഗ്വെ പ്രതിരോധത്തിലേക്ക് വലിയുകയും ചെയ്തു.

രണ്ടാം പകുതിയിലും മെക്‌സിക്കോ തിരമാലകണക്കെ ആഞ്ഞടിച്ചു. ഒപ്പം സമനിലക്കായി ഉറുഗ്വെയും പൊരുതിയതോടെ മത്സരം ആവേശകരമായി.

58-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഡീഗോ ഗോഡിന്‍ മെനഞ്ഞെടുത്ത അവസരം കവാനിയുടെ കാലിലൂടെ റോളനിലെത്തി. എന്നാല്‍ ഡീഗോ റോളന് അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഇതോടെ സമനില ഗോളിനായുള്ള ഉറുഗ്വായുടെ ശ്രമം കൂടുതല്‍ ശക്തമായി. ഒപ്പം കളി പരുക്കനാവുകയും ചെയ്തു. പലപ്പോഴും കയ്യാങ്കളിയുടെ വക്കിലുമെത്തി. 73-ാം മിനിറ്റില്‍ മെക്‌സിക്കോയ്‌ക്കും ഒരാളെ നഷ്ടമായി. രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് ഗ്വാര്‍ഡാഡെയാണ് പുറത്തുപോയത്. തൊട്ടുപിന്നാലെ ഉറുഗ്വെ സമനില കണ്ടെത്തുകയും ചെയ്തു.

ആന്ദ്രെ ഗ്വാര്‍ഡാഡെക്ക് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചതിനൊപ്പം ഉറുഗ്വെക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. കാര്‍ലോസ് ആന്ദ്രെ സാഞ്ചസ് എടുത്ത ഫ്രീകിക്കിന് ബോക്‌സിനുള്ളില്‍ നില്‍ക്കുകയായിരുന്ന ഉറുഗ്വെ നായകന്‍ ഡീഗോ ഗോഡിന്‍ തലവെച്ചപ്പോള്‍ ബുള്ളറ്റ് വേഗത്തില്‍ വലയില്‍ പതിച്ചു (1-1).

എന്നാല്‍ കളി അവസാന മിനിറ്റുകളിലേക്ക് നീങ്ങിയതോടെ മെക്‌സിക്കോ ആക്രമണം ശക്തമാക്കി. 85-ാം മിനിറ്റില്‍ ഉറുഗ്വായെ ഞെട്ടിച്ച് ക്യാപ്റ്റന്‍ റാഫ മാര്‍ക്വെസ് മെക്‌സിക്കോയെ മുന്നിലെത്തിച്ചു. ഒരു കോര്‍ണറിനൊടുവിലായിരുന്നു മാര്‍ക്വേസിന്റെ ഗോള്‍. മാര്‍ക്വേസ് വെടിയുണ്ട കണക്കെ പായിച്ച ഷോട്ടിന് മുന്നില്‍ ഉറുഗ്വെ ഗോളിക്ക് മറുപടിയുണ്ടായില്ല.

കളി ഇഞ്ചുറി സമയത്തേക്ക് കടന്നതോടെ മെക്‌സിക്കോ മൂന്നാം ഗോളും നേടി. ഇത്തവണ റൗള്‍ സിമ്മന്‍സിന്റെ പാസ്സില്‍ നിന്ന് ഹെക്ടര്‍ ഹെരേരയാണ് ഹെഡ്ഡറിലൂടെ മെക്‌സിക്കോക്കായി വല കുലുക്കിയത്.

ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാവിലെ 7.30ന് വെനിസ്വേലക്കെതിരെയാണ് മെക്‌സിക്കോയുടെ അടുത്ത മത്സരം. അന്നുതന്നെ പുലര്‍ച്ചെ അഞ്ചിന് ലെവിസ് സ്‌റ്റേഡിയത്തില്‍ ഉറുഗ്വെയുടെ എതിരാളികള്‍ ജമൈക്ക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

India

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

World

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

Kerala

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

New Release

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.