ജോര്‍ദാന്‍: ഭീകരാക്രമണത്തെ തുടര്‍ന്ന് അഞ്ച് ജോര്‍ദാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഏഴിന് അമ്മാനോട് ചേര്‍ന്നുള്ള പാലസ്ഥീന്‍ അഭയാര്‍ത്ഥി ക്യാമ്പിന് പുറത്തായിട്ടായിരുന്നു ആക്രമണം. ക്യാമ്പിന് പുറത്തുള്ള സെക്യൂരിറ്റി ഓഫീസിലേയ്‌ക്ക് ഭീകരര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ആക്രമണത്തില്‍ മൂന്ന് ഉദ്യാഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥനും ടെലഫോണ്‍ ഓപ്പറേറ്ററുമാണ് കൊല്ലപ്പെട്ടത്. ക്യാമ്പിന് സമീപമുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ബാഖ്വയിലെ ഓഫീസ് ലക്ഷ്യവച്ചായിരുന്നു ഭീകരാക്രമണമെന്ന് ജോര്‍ദാന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മൊമാനി വ്യക്തമാക്കി.
പാലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് ഏറ്റവുമധികം സൗകര്യങ്ങള്‍ നല്‍കുന്ന ക്യാമ്പാണ് ബാഖ്വ അഭയാര്‍ഥി ക്യാമ്പ്. 10 അഭയാര്‍ഥി ക്യാമ്പുകളിലായി 30 ലക്ഷം അഭയാര്‍ത്ഥികളെയാണ് ജോര്‍ദാന്‍ പുനരധിവസിപ്പിച്ചിരിക്കുന്നത്.
















