ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ കനത്ത മഴയിലും ഇടിമിന്നലിലും 30 പേര്‍ മരിച്ചു. ഇസ്ലാമാബാദില്‍ 11 പേരും റാവല്‍പിണ്ടിയില്‍ 19 പേരുമാണ് മരിച്ചത്. 190 പേര്‍ വിവിധ സംഭവങ്ങളില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നുണ്ട്.
ഇസ്ലാമാബാദില്‍ പലയിടങ്ങളിലും വൈദ്യുത ബന്ധം നഷ്ടമായി. ബേനസീര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ കനത്ത മഴയെതുടര്‍ന്നു റദ്ദാക്കി. കനത്ത കാറ്റിനെ തുടര്‍ന്ന് മെട്രോ ബസ് സര്‍വീസുകള്‍ തടസപ്പെട്ടു.
















